ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്‌സസിൽ തോക്കുകൊണ്ട് കളിക്കുന്നതിനിടെ വെടിപൊട്ടി മൂന്ന് വയസ്സുകാരൻ മരിച്ചു. കുഞ്ഞിന്റെ പിറന്നാൾ ദിനത്തിലാണ് സംഭവം.
മുതിർന്നവരെല്ലാം ചീട്ടുകളിയിലായിരുന്നു. അതിനിടയിൽ വെടിപൊട്ടിയ ശബ്ദം കേട്ട് ചെന്നുനോക്കിയപ്പോൾ ചോരയിൽ കുളിച്ച നിലയിലുള്ള കുട്ടിയെയാണ് കണ്ടതെന്ന് ബന്ധുക്കൾ പറയുന്നു. കുട്ടിയുടെ നെഞ്ചിലാണ് വെടിയേറ്റിരിക്കുന്നത്.
ബന്ധുവിന്റെ പോക്കറ്റിൽ നിന്ന് അറിയാതെ താഴെ വീണ തോക്ക് കുട്ടിയെടുത്ത് കളിക്കുകയായിരു്‌നു. ശനിയാഴ്ചയാണ് അപകടം സംഭവിച്ചത്.
അമേരിക്കയിൽ ഈ വർഷം ഇതുവരെയായി ഇത്തരം അപകടങ്ങളിൽ 229 കുട്ടികൾക്കാണ് വെടിയേറ്റിട്ടുണ്ട്. ഇതിൽ 97 കുട്ടികൾക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു.
Comments are closed for this post.