
ന്യൂഡല്‍ഹി: കാണ്ഡഹാറിലെ അടച്ചിട്ട ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ താലിബാന് പരിശോധന നടത്തിയതായി റിപ്പോര്‍ട്ട്.
കാണ്ഡഹാറിലെയും ഹെറാത്തിലെയും അടച്ചിട്ട എംബസികളില്‍ താലിബാന് പരിശോധന നടത്തിയെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. ഷെല്‍ഫുകളിലെ പേപ്പറുകളും ഫയലുകളും പരിശോധിച്ച സംഘം എംബസികളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ എടുത്തുകൊണ്ടുപോയി.
ജലാലാബാദിലെയും കാബൂളിലെയും എംബസികള്‍ക്ക് എന്ത് സംഭവിച്ചു എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല.
കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം താലിബാന് വീടുതോറും കയറയിറങ്ങി പരിശോധന നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. അഫ്ഗാന് സര്‍ക്കാറിനും അമേരിക്കക്കും വേണ്ടി പ്രവര്‍ത്തിച്ചവരെയാണ് തേടിപിടിക്കുന്നത്.
അഫ്ഗാനിസ്താന് തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം താലിബാന്റെ ഹഖാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.അനസ് ഹഖാനി, സഹോദരന് സിറാജുദ്ദീന് ഹഖാനി എന്നിവരുടെ നേതൃത്വത്തില്‍ ആറായിരത്തോളം വരുന്ന കേഡര്‍മാരാണ് കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്.
Comments are closed for this post.