
കാബൂള്‍: അഫ്ഗാനിസ്താനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാന്. സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ മുതല്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് താലിബാന് നിര്‍ദേശിച്ചു.
‘സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പൊതു മാപ്പ് പ്രഖ്യാപിക്കുകയാണ്. നാളെ മുതല്‍ അവര്‍ക്ക് സാധാരണ പോലെ പൂര്‍ണ്ണ ആത്മമവിശ്വാസത്തോടെ ജോലിയില്‍ പ്രവേശിക്കാം’ താലിബാന് പ്രസ്താവനയില്‍ പറയുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ പ്രതികാരനടപടികള്‍ ഉണ്ടാവില്ലെന്നും താലിബാന് വ്യക്തമാക്കി.
നയതന്ത്ര പ്രതിനിധികള്‍, എംബസികള്‍, കോണ്‍സുലേറ്റ്, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം സുരക്ഷ ഉറപ്പാക്കുമെന്ന് നേരത്തെ തന്നെ താലിബാന് പ്രസ്താവിച്ചിരുന്നു.
Comments are closed for this post.