2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

മരിച്ചെന്ന പ്രചാരണങ്ങള്‍ക്കിടെ താലിബാന്‍ നേതാവ് ഹിബത്തുല്ല അഖുന്‍സാദ പൊതുപരിപാടിയില്‍ പങ്കെടുത്തെന്ന് റിപ്പോര്‍ട്ട്

കാബൂള്‍: താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുല്ല അഖുന്‍സാദയുടെ മരണം സംബന്ധിച്ച് കിംവദന്തികള്‍ തള്ളി താലിബാന്‍ അദ്ദേഹം കാണ്ഡഹാറിലെ പൊതു പരിപാടിയില്‍ പങ്കെടുത്തെന്ന് താലിബാന്‍ വ്യക്തമാക്കി. ആഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം ഏറ്റെടുത്തു മാസങ്ങള്‍ പിന്നിട്ടിട്ടും അഖുന്‍സാദയെ ഒരു പൊതു പരിപാടിയില്‍ പോലും കാണാതിരുന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് കിംവദന്തികള്‍ വ്യാപകമായി പ്രചരിച്ചത്.

അഖുന്‍സാദ കാണ്ഡഹാറിലെ മതവിദ്യാലയം സന്ദര്‍ശിച്ചതായി അദ്ദേഹത്തോടൊപ്പം പരിപാടിയില്‍ പങ്കെടുത്ത മുതിര്‍ന്ന താലിബാന്‍ നേതാവ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2016 മുതല്‍ താലിബാന്റെ പരമോന്നത നേതാവായി കരുതപ്പെടുന്ന ആളാണ് അഖുന്‍സാദ. യുഎസ് അഫ്ഗാനില്‍നിന്ന് പിന്മാറി താലിബാന്‍ ഭരണം ഏറ്റെടുത്തപ്പോഴും അഖുന്‍സാദ പരമോന്നത നേതവായി തന്നെ തുടര്‍ന്നു. മുന്‍പ് പല പൊതു പരിപാടികളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് അദ്ദേഹത്തിന്റെ സാന്നിധ്യം താലിബാന്‍ സ്ഥിരീകരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News