2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ബഹിരാകാശത്തു നിന്ന് തേന്‍കുപ്പി തുറക്കുമ്പോള്‍…’ വീഡിയോ പങ്കുവെച്ച് സുല്‍ത്താന്‍ അല്‍ നെയാദി

‘ബഹിരാകാശത്തു നിന്ന് തേന്‍കുപ്പി തുറക്കുമ്പോള്‍…’ വീഡിയോ പങ്കുവെച്ച് സുല്‍ത്താന്‍ അല്‍ നെയാദി

കൗതുകകരമായ ഒരു ബഹിരാകാശ കാഴ്ച കൂടി പങ്കുവെച്ച് യു.എ.ഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി. ബഹിരാകാശ നിലയത്തില്‍ നിന്ന് ഒരു തേന്‍കുപ്പിയുടെ അടപ്പ് തുറക്കുന്നതിന്റെ വിഡിയോയാണ് ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ ആദ്യ അറബ് ബഹിരാകാശ സഞ്ചാരി കൂടിയായ സുല്‍ത്താന്‍ അല്‍ നെയാദി പങ്കുവെച്ചിരിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന അല്‍ നെയാദി, നാസയുടെ ബഹിരാകാശ സഞ്ചാരിയായ സ്റ്റീവ് ബോവനുമൊന്നിച്ച് ഏപ്രില്‍ 29ന് രാത്രിയാണ് ഏഴ് മണിക്കൂര്‍ നീണ്ട ബഹിരാകാശ നടത്തത്തിനിറങ്ങിയത്.

കുപ്പി അമര്‍ത്തുമ്പോള്‍ തേന്‍ പുറത്തേക്ക് വരുന്നുണ്ടെങ്കിലും, ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണമില്ലാത്തതിനാല്‍ അത് താഴേക്ക് വീഴാതെ ഒഴുകിനടക്കുന്നതാണ് അദ്ദേഹം ട്വീറ്റ് ചെയ്ത വീഡിയോ. തേന്‍ കുപ്പിയില്‍ വായുവില്‍ ഒഴുകുന്നുണ്ട്. കുപ്പിയില്‍ നിന്നുള്ള പിടിത്തം വിട്ടതും പുറത്തുപോയ തേന്‍ അതേപോലെ കുപ്പിക്കകത്തേക്ക് കയറുന്ന കൗതുകവും അല്‍ നെയാദി പങ്കുവെച്ച വിഡിയോയില്‍ കാട്ടിത്തരുന്നു.

‘ഭൂമിയിലെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും തേനീച്ചകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. തേനിന് ഒരുപാട് ഗുണങ്ങളുണ്ട്. ഉയര്‍ന്ന പോഷകമൂല്യം കാരണം ബഹിരാകാശത്ത് തേന്‍ കഴിക്കുന്നത് ബഹിരാകാശയാത്രികരുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഖവാനീജ് പ്രദേശത്തു നിന്നുള്ള തേനാണെങ്കില്‍ പ്രത്യേകിച്ചും’ സുല്‍ത്താന്‍ അല്‍ നെയാദി വിഡിയോക്കൊപ്പം കുറിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.