
കാബൂള്‍: ആകാശത്ത് നിന്നു നോക്കിയാല്‍ മഴപ്പാറ്റകള്‍ പൊടിയും പോലെ തോന്നും. പാറ്റകളല്ല ചിന്നിച്ചിതറിയോടുന്ന ജനക്കൂട്ടമാണ്. കാബൂള്‍ നഗരത്തിന്റെയും വിമാനത്താവളത്തിന്റെയും ഉപഗ്രഹ ദൃശ്യങ്ങളാണിത്.
വിമാനത്താവളത്തില്‍ റണ്‍വേയില്‍ വരെ ആളുകള്‍ കൂടിയിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
കാബൂളിലെ ഹാമിദ് കര്‍സായി വിമാനത്താവളത്തിന് പുറത്തെ പാതകളിലും ജനങ്ങളും വാഹനങ്ങളും തിങ്ങിനിറഞ്ഞ സാഹചര്യമാണ്.
ആയിരക്കണക്കിനാളുകള്‍ നിറഞ്ഞതോടെ കഴിഞ്ഞ ദിവസം യു.എസ് സൈന്യത്തിന് വെടിയുതിര്‍ക്കേണ്ടി വന്നിരുന്നു. യു.എസ് സൈന്യമാണ് വിമാനത്താവളം നിയന്ത്രിക്കുന്നത്. ഇന്നലെ, സൈനിക വിമാനത്തിന്റെ ചക്രത്തോട് ശരീരം ബന്ധിച്ച് പുറത്തുകടക്കാന്‍ ശ്രമിച്ച രണ്ട് പേര് വീണ് മരിച്ചിരുന്നു.
640 പേരുമായി സൈനിക വിമാനം പറന്നുയരുന്ന ദൃശ്യവും പുറത്തുവന്നിരുന്നു.
Satellite images of Kabul airport show massive crowds fleeing Afghanistan
Comments are closed for this post.