2023 March 23 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പെഷവാറിലെ ചാവേര്‍ ആക്രമണം: മരണം 83 ആയി

ഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ പെഷവാറിലെ പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി. 50ലേറെ ആളുകള്‍ ഇപ്പോഴും പരുക്കേറ്റ് ആശുപത്രിയില്‍ തുടരുകയാണ്.

പരുക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം തെഹ്‌രീകെ താലിബാന്‍ പാകിസ്താന്‍ ഏറ്റെടുത്തു. വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ പെഷവാറില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദില്‍ തിങ്കളാഴ്ച്ച ഉച്ചയോടെയായിരുന്നു ആക്രമണം. പ്രാര്‍ത്ഥനയ്ക്കിടയില്‍ മുന്‍ നിരയിലുണ്ടായിരുന്ന ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

പ്രാര്‍ത്ഥനക്കായി വിശ്വാസികള്‍ പള്ളിയിലെത്തിയപ്പോഴായിരുന്നു സ്‌ഫോടനം. ഈ സമയത്ത് നിരവധി വിശ്വാസികള്‍ പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നതായി പൊലിസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മസ്ജിദിലെ ഇമാം സാഹിബ് സാദ നൂറുല്‍ അമീനും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി പൊലിസ് അറിയിച്ചു.

അഫ്ഗാനിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. സ്‌ഫോടനത്തില്‍ പള്ളിയുടെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News