ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ദേശീയ അസംബ്ലി പിരിച്ചു വിട്ടതിനെതിരെ പ്രതിപക്ഷം സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അവിശ്വാസം ചര്‍ച്ചയ്‌ക്കെടുക്കാതെ അസംബ്ലി പിരിച്ചുവിട്ട ഡെപ്യൂട്ടി സ്പീക്കറുടെ നടപടി ഉടന്‍ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു. കേസില്‍ പാകിസ്താന്‍ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും സപീക്കര്‍ക്കും ഉള്‍പ്പടെ അഞ്ച് കക്ഷികള്‍ക്ക് കോടതി നോട്ടിസ് നല്‍കിയിട്ടുണ്ട്. അഞ്ചംഗ സുപ്രിം കോടതി ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുക.
പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇമ്രാന്റെ ആവശ്യം. പ്രതിസന്ധിയില്‍ തീരുമാനം ആകുന്നത് വരെ ഇമ്രാന്‍ ഖാന്‍ കാവല്‍ പ്രധാനമന്ത്രിയായി തുടരും. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് പിറകില്‍ അമേരിക്കയാണെന്ന് ആവര്‍ത്തിച്ച ഇമ്രാന്‍ യു.എസ് നയതന്ത്ര പ്രതിനിധി ഡോണാള്‍ഡ് ലുവാണ് ഇതിന് നേതൃത്വം നല്‍കിയതെന്നുമാണ് ആരോപിക്കുന്നത്.
പാകിസ്താനില്‍ ദേശിയ അസംബ്ലി പിരിച്ച് വിട്ടതോടെ അടുത്ത നടപടി എന്തെന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. അവിശ്വാസ വോട്ടെടുപ്പിന് മുന്നേ സഭ പിരിച്ച് വിട്ടെങ്കിലും ഇമ്രാന്‍ഖാന് വരാനിരിക്കുന്നത് കനത്ത പരീക്ഷണങ്ങളുടെ നാളുകളാണ്. തെരഞ്ഞെടുപ്പ് നടത്താന്‍ കോടതി അനുവദിച്ചാല്‍ സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങള്‍ പോലും കൂറുമാറാന്‍ ഉണ്ടായ സാഹചര്യം ജനത്തെ ബോധ്യപ്പെടുത്തേണ്ടിവരും. വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയുമടക്കം മറികടക്കാനുള്ള തന്ത്രങ്ങള്‍ എന്തെന്ന് ജനങ്ങളോട് വിശദീകരിക്കേണ്ടിയും വരും. 90 ദിവസത്തിനുള്ളില്‍ പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇമ്രാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Comments are closed for this post.