ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഒരു ഡോളറിന് 266 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്നതിനിടെയാണ് കറന്‍സി മൂല്യം ഇടിഞ്ഞത്.
ഇന്നലെ ഒറ്റ ദിവസം മാത്രം 24 രൂപയുടെ ഇടിവാണ് പാക് കറന്‍സിക്കുണ്ടായത്. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ വീണ്ടും ഇടിയുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ രാജ്യാന്തര നാണയ നിധിയില്‍നിന്നു വായ്പ കണ്ടെത്താനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ ഇനിയും ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല. ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയ്ക്കു സമാനമായ രീതിയിലാണ് പാകിസ്ഥാനിലെ സ്ഥിതിയെന്നും ഗുരുതരമായ പ്രതിസന്ധിയിലാണ് രാജ്യമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Comments are closed for this post.