2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിശ്വാസവോട്ടെടുപ്പില്‍ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന് വിജയം

ഇസ്‌ലാമാബാദ്: വിശ്വാസവോട്ടെടുപ്പില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് വിജയം. 342 അംഗ പാര്‍ലമെന്റില്‍ 178 വോട്ടുകളാണ് ഇംറാന്‍ ഖാന്‍ നേടിയത്. 172 വോട്ടുകളുണ്ടെങ്കില്‍ സഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ സാധിക്കും.

അതേസമയം, പ്രതിപക്ഷ പാര്‍ട്ടികള്‍ നാഷനല്‍ അസംബ്ലി വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് നേരത്തേതന്നെ പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പി.ഡി.എം) വ്യക്തമാക്കിയിരുന്നു. 11 പാര്‍ട്ടികളുടെ സഖ്യമാണ് പി.ഡി.എം.

സെനറ്റ് തെരഞ്ഞെടുപ്പില്‍ ധനമന്ത്രി അബ്ദുല്‍ ഹഫീസ് ഷെയ്ഖ് പരാജയപ്പെട്ടതോടെയാണ് 68കാരനായ മുന്‍ ക്രിക്കറ്റര്‍ക്ക് പാര്‍ലമെന്റിന്റെ കീഴ്‌സഭയില്‍ വിശ്വാസവോട്ട് തേടേണ്ടിവന്നത്. പരാജയത്തോടെ പ്രധാനമന്ത്രി രാജിവെക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം.

181 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇംറാന്‍ ഖാന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയിരുന്നത്. ഫൈസല്‍ വൗഡയുടെ രാജിയോടെ ഭൂരിപക്ഷം 180 ആയി കുറഞ്ഞിരുന്നു. 160 അംഗങ്ങളാണ് പ്രതിപക്ഷത്തിനുള്ളത്. ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.

വിശ്വാസവോട്ട് തേടുന്നതിന് മുമ്പ് ഇംറാന്‍ ഖാനെതിരെ വോട്ട് ചെയ്യുന്ന വിമതരെ അയോഗ്യരാക്കുമെന്ന് ഭരണകക്ഷി പ്രഖ്യാപിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.