2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നിങ്ങള്‍ക്ക് നന്നായി വീട് വൃത്തിയാക്കാന്‍ അറിയാമോ അപേക്ഷിക്കൂ ബ്രിട്ടന്‍ രാജകുടുംബത്തിന്റെ ഹൗസ്‌കീപ്പിങ് അസിസ്റ്റന്റ് തസ്തികയിലേക്ക്; ശമ്പളം 18.5 ലക്ഷം രൂപ

ലണ്ടന്‍: നന്നായി വീട് വൃത്തിയാക്കാന്‍ അറിയുന്നവരാണോ നിങ്ങള്‍. എന്നാല്‍ പിന്നെ ഫ്‌ളൈറ്റ് പിടിച്ചോളൂ, നേരെ ബ്രിട്ടനിലെ രാജകൊട്ടാരത്തിലേക്ക്. 18.5 ലക്ഷം രൂപ മാസ ശമ്പളമാണ് അവിടെ നിങ്ങളെ കാത്തിരിക്കുന്നത്. നന്നായി വൃത്തയാക്കുന്നതോടൊപ്പം കണക്കും ഇംഗ്ലീഷും അറിയണമെന്ന നിബന്ധന കൂടിയുണ്ട്.

വീട്ടുജോലിക്കാരെ തേടി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ബ്രിട്ടണിലെ റോയല്‍ ഫാമിലി. ഔദ്യോഗിക വെബ്‌സൈറ്റിലാണ് രാജകുടുംബം ഇതുസംബന്ധിച്ചുള്ള അറിയിപ്പ് നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ 18,38,198 രൂപയാണ് മാസശമ്പളമായി ലഭിക്കുക.

ദി റോയല്‍ ഹൗസ്‌ഹോള്‍ഡ് എന്ന ഔദ്യോഗിക വെബ് സൈറ്റില്‍ ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വിശദമായി പങ്കുവെച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിന്‍ഡ്സര്‍ കാസ്റ്റിലിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നതെങ്കിലും ബക്കിംഗ്ഹാം കൊട്ടാരത്തിലും ജോലിയെടുക്കേണ്ടിവരും. കൊട്ടാരത്തില്‍ തന്നെ താമസിച്ച് ജോലി ചെയ്യണം എന്നതാണ് ഒരു നിബന്ധന. ഇന്റീരിയറുകളും വീടിനുള്ളിലെ മറ്റ് സാധനങ്ങളും വൃത്തിയായും ശ്രദ്ധയോടെയും പരിപാലിക്കുക എന്നതാണ് ജോലിയെ കുറിച്ച് പരസ്യത്തില്‍ നല്‍കിയിരിക്കുന്ന വിശദീകരണം.

   

ഇംഗ്ലീഷും കണക്കും അറിയുന്നവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നും നോട്ടിഫിക്കേഷനിലുണ്ട്. വര്‍ഷത്തില്‍ 33 ദിവസം അവധി അനുവദിക്കും. പെന്‍ഷനും ഉണ്ടായിരിക്കും. ഇതിനൊപ്പം രാജകീയ സൗകര്യങ്ങളും ലഭിക്കും. ജോലിക്കായുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഇന്നാണ്. അതിനുശേഷം വെര്‍ച്വല്‍ ഇന്റര്‍വ്യൂ ഉണ്ടാകും. തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യ 13 മാസം കൊട്ടാരത്തില്‍ പരിശീലനം നല്‍കും. പരിശീലനം നല്‍കാന്‍ ഒരു ട്രെയിനര്‍ ഉണ്ടായിരിക്കും. ഹൗസ് കീപ്പിംഗ് കരിയറിലെ എല്ലാ സാങ്കേതിക പരിചയവും ഈ കാലയളവില്‍ പഠിച്ചെടുക്കണം. ഇതിന് പിന്നാലെയാകും സ്ഥിര നിയമനം.

എലിസബത്ത് രാജ്ഞിയുടെ കീഴില്‍ ബ്രിട്ടീഷ് രാജകുടുംബത്തിന് പലയിടങ്ങളിലായി നിരവധി വസതികളുണ്ട്. വീട്ടുജോലിക്കാരും ക്ലീനിംഗ് ജോലിക്കാരും അടക്കം ഒരുപാട് ജീവനക്കാര്‍ ഇവിടങ്ങളിലായി ജോലിക്കാരായുമുണ്ട്. ബക്കിംഗ് ഹാം പാലസിലാണ് രാജ്ഞി താമസിക്കാറെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് താമസം വിന്‍ഡ്സര്‍ കാസ്റ്റിലിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോള്‍.

എലിസബത്ത് രാജ്ഞിക്കു വേണ്ടിയുള്ള ഈ റിക്രൂട്ട്‌മെന്റ് കുറച്ച് വിഷമം പിടിച്ചതാവും എന്ന് പറയുന്നു, സില്‍വര്‍ സ്വാന്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഫിലിപ്പ സ്മിത്ത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News