2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൊവിഡ് 19: ബ്രിട്ടനില്‍ പുതിയ വകഭേദം; മറ്റുള്ളവയേക്കാള്‍ വ്യാപന ശേഷി കൂടുതലെന്ന് ലോകാരോഗ്യ സംഘടന

വാഷിങ്ടണ്‍: കൊവിഡിന്റെ പുതിയ വകഭേദം. വൈറസിന്റെ പുതിയ വകഭേദത്തിന് മറ്റുള്ള വകഭേദത്തേക്കാള്‍ വ്യാപനശേഷി കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) പറയുന്നു. കോവിഡ് ഇപ്പോഴും ലോകത്ത് ആശങ്കയായി തുടരുകയാണെന്നും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് വളരെ നേരത്തെ ആണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ജനുവരി 19നാണ് ബ്രിട്ടനില്‍ ബി.എ ഒന്ന്ബി.എ രണ്ട് വകഭേദങ്ങളുടെ സംയോജിത രൂപമായ എക്‌സ്ഇ കണ്ടെത്തിയത്. ഇതിന് ബി.എ രണ്ട് വകഭേദത്തേക്കാല്‍ സമൂഹ വ്യാപനശേഷി 10 ശതമാനം കൂടുതലാണ്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ സ്ഥിരീകരണം ആവശ്യമാണെന്നും അധികൃതര്‍ അറിയിച്ചു.

വ്യാപനത്തിലും തീവ്രത ഉള്‍പെടെയുള്ള രോഗ സ്വഭാവത്തിലും കാര്യമായ വ്യത്യാസങ്ങള്‍ കണ്ടെത്തുന്നതുവരെ എക്‌സ്ഇ ഒമിക്രോണ്‍ വകഭേദത്തില്‍ തന്നെയായിരിക്കുമെന്ന് ജനീവ ആസ്ഥാനമായുള്ള യു.എന്‍ ഹെല്‍ത്ത് ഏജന്‍സി പറഞ്ഞു.

   

പുതിയ വകഭേദം പൊതുജനാരോഗ്യത്തിന് സൃഷ്ടിക്കുന്ന വെല്ലുവിളി ലോകാരോഗ്യ സംഘടന സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിനനുസരിച്ച് അറിയിക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

അതേസമയം, ജനുവരിക്കും മാര്‍ച്ച് ആദ്യവാരത്തിനും ഇടയില്‍ ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. മാര്‍ച്ച് 21 മുതല്‍ 27 വരെയുള്ള ഒരാഴ്ച രോഗികളുടെ എണ്ണത്തില്‍ 14 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. എന്നാല്‍, ദക്ഷിണ കൊറിയ, ജര്‍മനി, വിയറ്റ്‌നാം, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.