യാങ്കോണിലേക്ക് പോവുകയായിരുന്ന സംഘത്തെയാണ് തടവിലാക്കിയത്
യാങ്കോണ്‍: തീര്‍ത്തും വൃത്തിഹീനവും ഇരുണ്ടതുമായ ക്യാംപില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച റോഹിങ്ക്യന്‍ സംഘത്തെ മ്യാന്‍മര്‍ തടവിലാക്കി. രാഖൈനില്‍ നിന്ന് യാങ്കോണിലേക്ക് പോവുന്നതിനിടെയാണ് മുപ്പതംഗ സംഘം പിടിയിലായത്. അറസ്റ്റിലാവരില്‍ അഞ്ചു വയസ്സുള്ള കുട്ടിയും ഉള്‍പെടുന്നു.
നടപടിക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ആയിരക്കണക്കിനാളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന വൃത്തിഹീനമായ ക്യാംപില്‍ നിന്ന് രക്ഷനേടാനായിരുന്നു ഇവരുടെ യാത്ര. തെറ്റായ രേഖകള്‍ കാണിച്ചുവെന്ന് കാണിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. 21 മുതിര്‍ന്നവരെ ജയിലിലേക്കും എട്ടു കുട്ടികളെ ട്രെയിനിങ് സ്‌കൂളിലേക്കും അയച്ചെന്നാണ് അധികൃതര്‍ പറയുന്നത്. കൂട്ടത്തില്‍ പെട്ട അഞ്ചുവയസ്സുള്ള കുട്ടിയുടെ കാര്യത്തില്‍ ഇനിയും തീരുമാനമെടുത്തിട്ടില്ലെന്നാണ് അധികാരികള്‍ പറയുന്നത്- ഹ്യൂമന്‍ റൈറ്റ് വാച്ച് ഏഷ്യ ഡയരക്ടര്‍ ബ്രാഡ് ആഡംസ് പറഞ്ഞു.
രാഖൈന്‍ സംസ്ഥാനത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നേരത്തെയും റോഹിങ്ക്യകള്‍ അറസ്റ്റിലായിട്ടുണ്ട്. 2012ലെ കലാപത്തില്‍ വീട് നഷ്ടമായ ഇവര്‍ ക്യാംപുകളിലാണ് തിങ്ങി താമസിക്കുന്നത്.
Comments are closed for this post.