2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘നാഥാ നീയെത്ര വലിയവന്‍’ 128 മണിക്കൂറിന് ശേഷം കോണ്‍ഗ്രീറ്റ് പാളികള്‍ക്കിടയില്‍ നിന്ന് രണ്ടു മാസം പ്രായമുള്ള കുരുന്നിനെ രക്ഷപ്പെടുത്തി; തുര്‍ക്കിയില്‍ നിന്ന് ചില സന്തോഷ വാര്‍ത്തകളും

ഇസ്താംബൂള്‍: ‘അല്ലാഹു അക്ബര്‍’ തകര്‍ന്നു കിടക്കുന്ന കോണ്‍ഗ്രീറ്റ് പാളികള്‍ക്കിടയില്‍ ആ കുരുന്ന് ജീവനെ പുറത്തേക്കെടുക്കുമ്പോള്‍ ചുറ്റും കൂടിയവരുടെ കണ്ഠങ്ങളില്‍ നിന്ന് ഒന്നിച്ചുയര്‍ന്ന നാദം. ദൈവമേ നീ എത്ര വലിയവന്‍. അമിഞ്ഞ നുണയാതെ ഉമ്മച്ചൂടേല്‍ക്കാതെ വാത്സല്യങ്ങളുടെ മധുരമറിയാതെ 128 മണിക്കൂറാണ് ആ കുരുന്ന് തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കഴിഞ്ഞത്. വലിയപോറലുകളൊന്നുമേല്‍ക്കാതെ നീണ്ട അഞ്ചു ദിവസത്തിന് ശേഷം പുറത്തെടുക്കുമ്പോഴും ആ കുഞ്ഞുവാവ ചിരിക്കുന്നുണ്ടായിരുന്നു. കണ്ണുകള്‍ വിടര്‍ത്തി മോണ കാട്ടി തേനൊലിപ്പിച്ചുള്ള പഞ്ചാരച്ചിരി. ദൈവത്തിന്റെ അദൃശ്യകരങ്ങള്‍ സംരക്ഷണമേകി ജീവിതത്തിലേക്ക് തിരിച്ചു നടത്തിയ അനേകായിരം കുരുന്നുകളില്‍ ഒരാളായി ആ കുഞ്ഞുവാവയും ലോകത്തിന് അതിശയം നിറഞ്ഞ സന്തോഷമാവുകയാണ്. സങ്കടക്കടലൊഴുക്കിയ അനേകായിരം വാര്‍ത്തകള്‍ക്കിടയില്‍ അതിജീവനത്തിന്റെ അത്ഭുതപ്പെടുത്തുന്ന കഥകളില്‍ ഒന്ന്.

തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പത്തില്‍ മരണം 28,000 പിന്നിട്ടിരിക്കുകയാണ്. ആറായിരത്തിലധികം കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞത്. നിരവധി ആളുകള്‍ക്കാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്.

   

തുര്‍ക്കിയിലെ ഹതായിലെ കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നാണ് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപെടുത്തിയത്. ഇന്നലെയാണ് കുഞ്ഞിനെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുക്കുന്നത്. ഭൂകമ്പമുണ്ടായി 128 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ജീവനോടെ കണ്ടെത്തിയത്. കയ്യടികളോടെ ആഹ്ലാദപ്രകടനം നടത്തിയാണ് കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകരാണ് അതിശൈത്യം നിറഞ്ഞ കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനം തുടരുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്ത് ഉണ്ടാകുന്നത്. നൂറ്റാണ്ടിലെ ഏഴാമത്തെ വലിയ പ്രകൃതി ദുരന്തമായാണ് ഇതിനെ കണക്കാക്കുന്നത്. 2003ല്‍ ഇറ്റലിയിലുണ്ടായ ഭൂചലനത്തില്‍ 31,000 പേര്‍ കൊല്ലപ്പെട്ടിരുന്നു. തുര്‍ക്കിയിലെ മരണസംഖ്യ ഇതിലുമധികം ഉയരുമെന്നാണ് കണക്കുകള്‍ പറയുന്ന


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.