2024 February 26 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കാലിഫോര്‍ണിയയില്‍ തട്ടിക്കൊണ്ടുപോയ എട്ടുമാസം പ്രായമുള്ള കുഞ്ഞുള്‍പെടെ ഇന്ത്യന്‍ കുടുംബം മരിച്ച നിലയില്‍

കാലിഫോര്‍ണിയ : കാലിഫോര്‍ണിയ മെഴ്‌സഡ് കൗണ്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയ എട്ടുമാസം പ്രായമുള്ള കുഞ്ഞുള്‍പെടെ ഇന്ത്യന്‍ കുടുംബം മരിച്ച നിലയില്‍. ഒരു തോട്ടത്തിലാണ് നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജസ്ദീപ് സിംഗ് (36), ജസ്‌ലീന്‍ കൗര്‍ (27) ,ഇവരുടെ എട്ട് മാസം പ്രായമുള്ള കുട്ടി അരൂഹി ധേരി, കുട്ടിയുടെ അമ്മാവന്‍ അമന്‍ദീപ് സിംഗ് (39) എന്നിവരെയാണ് തിങ്കളാഴ്ച സൗത്ത് ഹൈവേ 59ലെ 800 ബ്ലോക്കിനു സമീപത്തു നിന്ന് തട്ടികൊണ്ടുപോയത്.

അതിനിടെ, ഇവരെ തട്ടികൊണ്ടുപോയ കേസിലെ പ്രതിയെ പിടികൂടിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു . കാണാതായവരില്‍ ഒരാളുടെ ബാങ്ക് കാര്‍ഡാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത് .

ബാങ്ക് കാര്‍ഡ് മെഴ്‌സ്ഡ് കൗണ്ടിയിലെ അറ്റ്‌വാട്ടറിലെ എടിഎമ്മില്‍ വച്ച് ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ബാങ്ക് ഇടപാട് നടത്തുന്നതിന്റെ ചിത്രങ്ങളും തട്ടികൊണ്ടു പോകുന്ന സമയത്തെ ചിത്രങ്ങളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ജീസസ് മാനുവല്‍ സല്‍ഗാഡോണ് പ്രതി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാള്‍ ഗുരുതരാവസ്ഥയിലാണ്.

ഇതിനുമുന്‍പ് 2019ല്‍ ഇന്ത്യന്‍ വംശജനായ ടെക്കി തുഷാര്‍ ആത്രെയെ കാണാതാവുകയും മണിക്കൂറുകള്‍ക്ക് ശേഷം കാമുകിയുടെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.