2021 January 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ട്രംപ് അമേരിക്കയിലെ ആദ്യത്തെ വംശീയ വിരോധിയായ പ്രസിഡന്റ് , നിറം നോക്കിയാണ് ജനതയെ പരിഗണിക്കുന്നത്’- വിമര്‍ശനം അഴിച്ചുവിട്ട് വീണ്ടും ബൈഡന്‍

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനമഴിച്ചു വിട്ട് എതിരാളി ജോ ബൈഡന്‍. വെറ്റ് ഹൌസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വംശീയ വിരോധിയായ പ്രസിഡന്റാണ് ട്രംപെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായേക്കാവുന്ന ജോ ബൈഡന്‍ ചൂണ്ടിക്കാട്ടി. സര്‍വീസ് എംപ്ലോയീസ് ഇന്റര്‍ണാഷണല്‍ യൂണിയന്‍ സംഘടിപ്പിച്ച ഒരു വെര്‍ച്വല്‍ മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണ വൈറസിന്റെ പേരില്‍ ട്രംപ് ഏഷ്യന്‍ വംശജരെ നിരന്തരം വേട്ടയാടുന്നുവെന്ന് ഒരു ആരോഗ്യ പ്രവര്‍ത്തക പറഞ്ഞതിന് മറുപടിയായാണ് ജോ ബൈഡന്‍ ഇങ്ങനെ പറഞ്ഞത്.

ട്രംപ് കോവിഡിനെ ചൈന വൈറസ് എന്ന് നിരന്തരം വിളിക്കുന്നു. അതുപോലെ ആളുകളുടെ നിറവും, ജനിച്ച സ്ഥലവും, രാജ്യവും കണക്കിലെടുത്താണ് ജനങ്ങളോട് അദ്ദേഹം പെരുമാറുന്നത്. ഇത് തികച്ചും അസഹനീയമാണ്- ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു പ്രസിഡന്റും ഇങ്ങനെ ചെയ്തിട്ടില്ല. ഒരു റിപ്പബ്ലിക്കനും ഇങ്ങനെയാവാന്‍ സാധിക്കില്ല. ഇത്തരത്തില്‍ ജനങ്ങളെ ചേരിതിരിക്കുന്നത് രാജ്യത്തെത്തന്നെ രണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഇത് ഒരിക്കലും ഒന്നിപ്പിക്കലല്ല, ഭിന്നിപ്പിക്കലാണ്. ബൈഡന്‍ പറഞ്ഞു.

കൊവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് അമേരിക്ക. 42 ലക്ഷത്തിലധികം പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായത്. ഇതില്‍ 12 ലക്ഷം പേര്‍ക്ക് രോഗമുക്തി ലഭിക്കുകയും 1.45 ലക്ഷത്തിലധികം ആളുകള്‍ മരിക്കുകയും ചെയ്തു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.