2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇസ്‌റാഈല്‍ ചാരക്കണ്ണുകള്‍ക്കു കീഴില്‍- വെളിപെടുത്തലുമായി വാട്‌സ് ആപ്

സാന്‍ഫ്രാന്‍സിസ്‌കോ: ഇന്ത്യയിലെ ഒരു വിഭാഗം മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ഇസ്‌റാഈല്‍ ചാരക്കണ്ണുകള്‍ക്കു കീഴിലാണെന്ന വെളിപെടുത്തലുമായി സാമൂഹിക മാധ്യമമായ വാട്‌സ് ആപ്. ഇസ്‌റാഈല്‍ സ്‌പൈവേര്‍ പെഗാസസ് സോഫ്‌റ്റ്വെയറ്# ഉപയോഗിച്ച് ഇവരുടെ ഫോണുകള്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. 1400ഓളം വാട്‌സ്ആപ് ഉപഭോക്താക്കളെ ഇസ്‌റാഈല്‍ എന്‍.എസ്.ഒ ഗ്രൂപ്പ് ഇവ്വിധത്തില്‍ ചൂഷണം ചെയ്‌തെന്ന് ചൊവ്വാഴ്ച സാന്‍ഫ്രാന്‍സിസിക്കോയിലെ യു.എസ് ഫെഡറല്‍ കോര്‍ട്ടിനു മുന്നില്‍ വാട്‌സ്ആപ് വെളിപെടുത്തി.

എന്നാല്‍ ആരുടെ ഫോണുകളാണ് ചോര്‍ത്തിയെന്ന് കൃത്യമായി വെളിപെടുത്താന്‍ വാട്‌സ് ആപ് അധികൃതര്‍ തയ്യാറായില്ല. എന്നാല്‍ ആക്രമണത്തിന് ഇരയായത് നിസ്സാരക്കാരല്ലെന്ന് ബന്ധപ്പെട്ടവര്‍ സമ്മതിക്കുന്നു.

സാങ്കേതിക പിഴവ് മുതലെടുത്തു ഇസ്‌റാഈല്‍ ഹാക്കര്‍മാര്‍ ഫോണുകളിലേക്ക് സ്‌പൈവേറുകള്‍ കടത്തി വിട്ടു എന്ന് നേരത്തെ വാട്‌സ്ആപ് വെളിപെടുത്തിയിരുന്നു. ഇസ്‌റാഈലിലെ സ്വകാര്യ ഹാക്കര്‍ കമ്പനിയായ എന്‍ എസ് ഒ ഗ്രൂപ്പാണ് ഈ ആക്രമണത്തിന് പിന്നിലെന്നായിരുന്നു അന്നത്തെ വെളിപെടുത്തല്‍.

എന്നാല്‍ പ്രശ്‌നം പരിഹരിച്ചു കൊണ്ടുള്ള വാട്‌സ്ആപ് വേര്‍ഷന്‍ ആപ്പ് സ്റ്റോറുകളില്‍ എത്തിച്ചിട്ടുണ്ടെന്നും ,മുന്‍ കരുതലിന്റെ ഭാഗമായി ഉപഭോക്താക്കള്‍ തങ്ങളുടെ ഫോണില്‍ വാട്‌സ്ആപ് അപ്‌ഡേറ്റ് ചെയ്യണമെന്നും കമ്പനി നിര്‍ദ്ദേശിച്ചിരുന്നു. 2019 മെയ് മാസത്തിലാണ് ഇത്തരം സുരക്ഷാ വീഴ്ച ശ്രദ്ധയില്‍ പെട്ടതെന്നു വാട്‌സ്ആപ്‌ന്റെ ഉടമസ്ഥരായ ഫേസ്ബുക് വ്യക്തമാക്കി.

ലണ്ടന്‍ ആസ്ഥാനമായ സ്വകാര്യ ഇക്വിറ്റി കമ്പനിയായ നോവല്‍ പിണ ക്യാപിറ്റലിന്റെ പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എന്‍ എസ് ഒ ഗ്രൂപ്പ് ഫോണുകളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്ന കുപ്രസിദ്ധമായ പെഗാസസ് സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചതും എന്‍ എസ് ഒ ആണ് വിവിധ ഗവണ്മെന്റ് കള്‍ക്ക് വേണ്ടിയും ഇവര്‍ ചാര സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.