2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘അവര്‍ കാഴ്ചബംഗ്ലാവിലെ മൃഗങ്ങളല്ല’- ഫലസ്തീന്‍ ബാലന്‍മാരോട് മോശമായി പെരുമാറിയ ഇസ്‌റാഈലി ടെലിവിഷന്‍ അവതാരകനെതിരെ സോഷ്യല്‍ മീഡിയ; ഒടുവില്‍ മാപ്പപേക്ഷ

തെല്‍ അവിവ്: ഫലസ്തീന്‍ ബാലന്‍മാരോട് മോശമായി പെരുമാറിയ ഇസ്‌റാഈല്‍ ടെലിവിഷന്‍ അവതാരകനെതിരെ സോഷ്യല്‍ മീഡിയ. റ ഒയിസ് എന്ന അവതാരകനാണ് വിവാദത്തിലായത്. ഒടുവില്‍ ഇയാള്‍ മാപ്പുപറഞ്ഞു.

നെഗവ് മരുഭൂമിക്ക് സമീപത്ത് വെച്ച് കാറിനുള്ളില്‍ നിന്നും പുറത്തു നില്‍ക്കുന്ന രണ്ട് ഫല്‌സതീന്‍ കുട്ടികള്‍ക്ക് ബിസ്‌കറ്റ് നല്‍കുന്നതിനിടെ ഇയാള്‍ പ്രയോഗിച്ച വാക്കുകളാണ് ഒയിസിന് വിനയായത്. യാത്രക്കിടെ വഴിയില്‍ വണ്ടി നിര്‍ത്തി ആര്‍ക്കാണ് ബദുക്കള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ആഗ്രഹമെന്ന് ഒയിസ് തന്റെ മക്കളോട് ചേദിക്കുകയായിരുന്നു. ബദുക്കള്‍ എന്ന പ്രയോഗം തുടരെത്തുടരെ പ്രയോഗിക്കുന്നുമുണ്ട് ഇയാള്‍. പുറത്തു നിന്ന കുട്ടികള്‍ ബിസ്‌കറ്റിനായി കൈനീട്ടുന്ന വീഡിയോയും ഇയാള്‍ ഫോണില്‍ പകര്‍ത്തി.

വീഡിയോ പ്രചരിച്ചതിനു പിന്നാലെ വ്യാപക വിമര്‍ശനമാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നത്. അവര്‍ മൃഗശാലകളിലെ ജീവികളല്ലെന്നും മനുഷ്യക്കുട്ടികളാണെന്നും പറഞ്ഞ് നിരവധി പേര്‍ രംഗത്തെത്തി. കുട്ടികള്‍ പരസ്യമായി അപമാനിക്കപ്പെട്ടെന്നും മാപ്പ് പറയണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടു.

സംഭവം വിവാദമായതിനു പിന്നാലെ ഇദ്ദേഹം ഫേസ്ബുക്കിലൂടെ ക്ഷമാപണവും നടത്തി. തന്റെ പ്രവൃത്തിയില്‍ ഖേദമുണ്ടെന്നും മാപ്പു പറയുന്നെന്നുമാണ് ഫേസ്ബുക്കിലൂടെ ഇദ്ദേഹം പറഞ്ഞു.അഞ്ച് വര്‍ഷം മുമ്പ് ഒരു ഫാമിലി ട്രിപ്പിനിടെ എടുത്താണ് വീഡിയോ എന്നാണ് ഇദ്ദേഹം പറയുന്നത്.

കുട്ടികള്‍ക്കായുള്ള നിരവധി ടെലിവിഷന്‍ ഷോകളുടെ അവതാരകനായിരുന്നു ഇദ്ദേഹം. വീഡിയോ വിവാദമായതിനു പിന്നാലെ ഇദ്ദേഹം അവതാരകാനയെത്തുന്ന റോയ് ബോയ് എന്ന പരിപാടിയില്‍ നിന്നും ഇദ്ദേഹത്തെ വിലക്കുമെന്ന് ജൂനിയര്‍ ചാനല്‍ അധികൃതര്‍ അറിയിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.