വാഷിങ്ടണ്‍: മാര്‍ച്ച് 15 ഇസ്‌ലാമോഫോബിയ വിരുദ്ധദിനമായി ആചരിക്കാനുള്ള യു.എന്നിന്റെ തീരുമാനത്തിനെതിരെ ഇന്ത്യ. ഒരു മതവിഭാഗത്തോടുള്ള വിദ്വേഷത്തെ രാജ്യാന്തര ദിനമായി ആചരിക്കുന്നതിലാണ് ഇന്ത്യ ആശങ്കയറിയിച്ചത്.
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷനു വേണ്ടി പാകിസ്താന്‍ കൊണ്ടു വന്ന പ്രമേയം യു.എന്‍ പൊതുസഭ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷവും വിവേചനവും പ്രതിരോധിക്കുന്നതിനായി ബോധവല്‍ക്കരണം നടത്തുകയാണ് ദിനത്തിന്റെ പ്രധാനലക്ഷ്യം.2019ല്‍ ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മസ്ജിദുകളില്‍ ഭീകരാക്രമണം നടന്ന ദിനമാണ് മാര്‍ച്ച് 15.
ഹിന്ദു, ബുദ്ധ, സിഖ് ഉള്‍പ്പടെ മറ്റ് മതങ്ങളോടുള്ള വിദ്വേഷവും വര്‍ധിച്ച് വരുന്നുണ്ട്. എല്ലാ മതങ്ങള്‍ക്കുമെതിരായ വിദ്വേഷത്തെ എതിര്‍ത്ത് പൊതുദിനാചരണമാണ് വേണ്ടതെന്ന് ഇന്ത്യ യു.എന്നില്‍ നിലപാടെടുത്തു. ഇന്ത്യന്‍ അംബാസിഡര്‍ ടി.എസ്.തിരുമൂര്‍ത്തിയാണ് ഇക്കാര്യം ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ അറിയിച്ചത്.
Comments are closed for this post.