2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

‘ഇന്ത്യയുമായുള്ള ബന്ധം മുഖ്യം, നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു’- നയം വ്യക്തമാക്കി താലിബാന്‍

കാബൂള്‍: ഇന്ത്യയുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍. ഖത്തറിലുള്ള താലിബാന്‍ നേതാവ് പ്രസ്താവനയിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുമായുള്ള സാസ്‌ക്കാരികവും സാമ്പത്തികവും വ്യാവസായികവും രാഷ്ട്രീയപരവുമായ ബന്ധം കഴിഞ്ഞ കാലത്തേതു പോലെ തന്നെ നിലനിര്‍ത്തണമെന്നാണ് ആഗ്രഹമെന്ന് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്‌റ്റെന്‍കസായ് വ്യക്തമാക്കി.

താലിബാന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌പോം വഴിയും അഫ്ഗാന്‍ മിലി ടെലിവിഷന്‍ വഴിയുമാണ് 46 മിനുട്ട് ദൈര്‍ഘ്യമുള്ള ഇദ്ദേഹത്തിന്റെ പ്രസ്താവന പുറത്തു വിട്ടത്.

നേരത്തേ അഫ്ഗാനുമായി ഇന്ത്യക്ക് മികച്ച നയതന്ത്ര ബന്ധമാണ് ഉണ്ടായിരുന്നത്. അഫ്ഗാന്‍ താലിബാന്റെ നിയന്ത്രണത്തിലായതോടെ ഇന്ത്യയുടെ സമീപനം എങ്ങനെയായിരിക്കുമെന്ന് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നതിനിടെയാണ് താലിബാന്റെ പ്രസ്താവന. അതേസമയം ഇന്ത്യയിലുള്ള അഫ്ഗാന്‍ പൗരന്മാര്‍ക്ക് കേന്ദ്രം വിസ നീട്ടി നല്‍കി. രണ്ടുമാസത്തേക്കാണ് വിസ നീട്ടി നല്‍കിയത്.

കാബൂളില്‍ നിന്ന് ഇത് വരെ 550 തില്‍ അധികം പേരെ തിരികെയെത്തിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ദൗത്യത്തില്‍ സഹകരിച്ചുവെന്നും മന്ത്രാലയം അറിയിച്ചു. ഏതാണ്ട് എല്ലാവരെയും തിരികെയെത്തിച്ചുവെന്ന് പറഞ്ഞ വിദേശകാര്യവക്താവ് ഇനിയും കുറച്ച് പേര്‍ കൂടി ഉണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News