2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

യു.എസില്‍ വീണ്ടും വെടിവെപ്പ്; ടെക്‌സാസില്‍ എട്ടുവയസ്സുള്ള കുട്ടിയുള്‍പെടെ അഞ്ചു മരണം

us firing

യു.എസില്‍ വീണ്ടും വെടിവെപ്പ്

വാഷിങ്ടണ്‍: യു.എസിലെ ടെക്‌സാസില്‍ വെടിവെപ്പില്‍ എട്ടുവസ്സുള്ള കുട്ടി അടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ടെക്‌സാസിലെ ക്ലീവ് ലാന്‍ഡില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 11:30 ഓടെയാണ് സംഭവം. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോല്‍ നടുക്കുന്ന രംഗമായിരുന്നു എന്ന് സാന്‍ ജസീന്തോ കൗണ്ടി ഷെരീഫ് ഗ്രഗ് കാപേഴ്‌സ് അറിയിച്ചു. 40 നും എട്ടിനും ഇടെ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. രണ്ട് സ്ത്രീകളുടെ മൃതദേഹം കിടപ്പുമുറിയില്‍ രക്ഷപ്പെട്ട രണ്ട് കുട്ടികളുടെ മുകളില്‍ കിടക്കുന്ന നിലയിലായിരുന്നു. മുതിര്‍ന്നവര്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു. എട്ടു വയസ്സുള്ള കുട്ടി ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്.

യു.എസില്‍ മൂന്നിടത്ത് വെടിവെപ്പ്; മൂന്നു മരണം

കുട്ടികളെ അക്രമിയില്‍ നിന്നു രക്ഷിക്കാന്‍ ശ്രമിച്ചതായിരിക്കാം ഇവരെന്ന് പൊലിസ് പറഞ്ഞു. AR15 സ്‌റ്റൈല്‍ റൈഫിള്‍ കൊണ്ടാണ് പ്രതിവെടുയുതിര്‍ത്തത്. തലയിലും കഴുത്തിലുമായാണ് ഇരകള്‍ക്ക് വെടിയേറ്റത്. കറുത്ത ഷര്‍ട്ടും നീല ജീന്‍സുമായിരുന്നു അക്രമിയുടെ വേഷമെന്നാണ് ലഭിക്കുന്ന വിവരം.

യു.എസില്‍ വിവിധയിടങ്ങളില്‍ വെടിവെപ്പ്; ആറു മരണം, നിരവധി പേര്‍ക്ക്പരുക്ക്

സംഭവം നടക്കുമ്പോള്‍ 10 പേരെങ്കിലും വീട്ടില്‍ ഉണ്ടായിരുന്നു. മെക്‌സിക്കന്‍ സ്വദേശിയായ ഫ്രാന്‍സിസ്‌കോ ഒറേപസ് (38) എന്നയാളാണ് വെടിയിതിര്‍ത്തതെന്നാണ് നിഗമനം. ഇയാളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പ്രദേശവാസികള്‍ക്ക് പൊലിസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.