2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ഇനിയും വേണ്ട ബ്ലാ ബ്ലാ ബ്ലാ..ഞങ്ങള്‍ നിങ്ങളെ കാണുന്നുണ്ട്’ യു.എന്‍ കലാവസ്ഥാ ഉച്ചകോടിക്കു മുന്നില്‍ പ്രതിഷേധവുമായി ഗ്രറ്റയും സംഘവും

ഗ്ലാസഗോ: കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള നടപടികള്‍ മന്ദഗതിയിലാകുന്നതില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ രൂക്ഷ പ്രതിഷേധം. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള സംഘം ുഎന്‍ കാലാവസ്ഥാ ഉച്ചകോടി നടക്കുന്നിടത്ത് പ്രതിഷേധവുമായെത്തി. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള യുവ പരിസ്ഥിതി പ്രവര്‍ത്തകരാണ് ഇവിടെ ഒത്തു കൂടിയത്. ഉച്ചകോടി നടക്കുന്നിടത്ത് നിന്ന് ക്ലൈഡ് നദിയുടെ എതിര്‍ കരയിലേക്കായിരുന്നു മാര്‍ച്ച് നടത്തി.

‘ഞങ്ങള്‍ നിങ്ങളെ കാണുന്നുണ്ട്’ എന്ന മുദ്രാവാക്യമുള്ള ബാനറുകള്‍ ഉയര്‍ത്തിയായിരുന്നു മാര്‍ച്ച്.

സമ്മേളനത്തില്‍ പങ്കെടുക്കുന്ന ലോക നേതാക്കളും മറ്റ് ഉദ്യോഗസ്ഥരും ‘നമ്മുടെ ഭാവിയെ ഗൗരവമായി കാണുന്നതായി അഭിനയിക്കുകയാണ്’ എന്ന് ഗ്രെറ്റ ആരോപിച്ചു. ‘മാറ്റം ഉള്ളില്‍ നിന്ന് വരാന്‍ പോകുന്നില്ല, കൂടുതല്‍ ബ്ലാ… ബ്ലാ… ബ്ലാ… വേണ്ട’, ഗ്രെറ്റ രോഷാകുലയായി. വമ്പിച്ച ആവേശത്തോടെയാണ് ഗ്രെറ്റയുടെ വാക്കുകള്‍ സമരക്കാര്‍ സ്വീകരിച്ചത്.

കെനിയന്‍ കാലാവസ്ഥാ പ്രവര്‍ത്തക എലിസബത്ത് വാതുറ്റി കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണവും ശ്രദ്ധേയമായിരുന്നു. വൈകാരികമായിട്ടായിരന്നു അവരുടെ പ്രതികരണം. ആഗോളതാപനത്തിന്റെ ദുരിതം ഇതിനകം അനുഭവിക്കുന്നവരുടെ മുന്നില്‍ ഇനിയെങ്കിലും കണ്ണുതുറക്കണമെന്ന് ലോക നേതാക്കളോട് അവര്‍ അഭ്യര്‍ത്ഥിച്ചു.

”ഞാന്‍ ഇവിടെ ഗ്ലാസ്‌ഗോയിലെ ഈ കോണ്‍ഫറന്‍സ് സെന്ററില്‍ സുഖമായി ഇരിക്കുമ്പോള്‍, എന്റെ രാജ്യത്തെ രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം പട്ടിണിയിലാണ്’, എലിസബത്ത് പറഞ്ഞു. തന്റെ രാജ്യമായ കെനിയയില്‍ വരള്‍ച്ച കാരണം പലരും ഭക്ഷണമില്ലാതെയാണ് ജീവിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.