പാരിസ്: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്നു വരെയായിരിക്കും ലോക്ക്ഡൗണെന്ന് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ബുധനാഴ്ച അറിയിച്ചു.
അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും ആശുപത്രി ആവശ്യങ്ങള്‍ക്കും ദൈനംദിന വ്യായാമത്തിനുമല്ലാതെ ആളുകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. പുറത്തിങ്ങുന്നവര്‍ പ്രത്യേക ഡോക്യുമെന്റെ് കയ്യില്‍ കരുതേണ്ടത്. ഇത് പൊലിസ് പരിശോധിക്കും. മാക്രോണ്‍ പറഞ്ഞു.
ലോക്ക്ഡൗണിന്റെ ഭാഗമായി വ്യാഴാഴ്ച രാത്രിയോടെ തന്നെ ബാറുകള്‍, റസ്റ്റോറന്റുകള്‍, മറ്റ് ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവ അടച്ചു. ഫാക്ടറികളും ഫാമുകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കും, കൂടാതെ ചില പൊതു സേവനങ്ങള്‍ പ്രവര്‍ത്തിക്കും.
പ്രവചിക്കാന്‍ സാധിക്കാത്ത വിധം വേഗത്തിലാണ് ഫ്രാന്‍സില്‍ വൈറസ് പടര്‍ന്നുകൊണ്ടിരിക്കുന്നത്. പാരിസ് പോലുള്ള പ്രധാന നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ കൊണ്ട് പോലും കോവിഡിന്റെ രണ്ടാം വരവിനെ തടഞ്ഞു നിര്‍ത്താന്‍ സാധിച്ചില്ല. ഫ്രാന്‍സിലെ മരണസംഖ്യ 35,000മായി. ചൊവ്വാഴ്ച മാത്രം 523 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
”യൂറോപ്പിലെ മറ്റെവിടെയും പോലെ, കൊവിഡിന്റെ രണ്ടാം വരവില്‍ നടുങ്ങിയിരിക്കുകയാണ്. അത് ആദ്യത്തേതിനെക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ളതും മാരകവുമാകാം, ”മാക്രോണ്‍ പറഞ്ഞു.
Comments are closed for this post.