
സാങ്കേതികതയില്‍ അതിവേഗം കുതിക്കുന്ന രാജ്യങ്ങളിലൊന്നാണ് അറബ് രാജ്യങ്ങളിലൊന്നായ ദുബൈ. ലോകത്തിലെ ആദ്യത്തെ ഡ്രൈവറില്ലാ പോഡ് നിരത്തിലിറക്കി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ദുബൈ. പരീക്ഷണടിസ്ഥാനത്തിലാണ് പോഡ് ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പുറത്തിറക്കിയത്. ദുബൈയില്‍ നടന്ന ലോക ഗവണ്മെന്റ് സമ്മിറ്റിനിടയിലാണ് പോഡ് പുറത്തിറക്കിയത്.
ദുബൈ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നെക്സ്റ്റ് ഫ്യൂച്ചര്‍ ട്രാന്‍സ്പോര്‍ട്ടുമായി സഹകരിച്ചാണ് പോഡ് പുറത്തിറക്കിയിരിക്കുന്നത്. 10 പേര്‍ക്ക് ഒരു പോഡില്‍ യാത്ര ചെയ്യാം. ഓരോ പാഡിലും കാമറകളും ഇലക്ട്രോ മെക്കാനിക്കല്‍ സാങ്കേതികവിദ്യകളും ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനം സജ്ജീകരിച്ചിരിക്കുന്നത്.
മണിക്കൂറില്‍ 20 കി.മീറ്റര്‍ പോഡിന്റെ ശരാശരി വേഗത. 2.87 മീറ്റര്‍ നീളവും 2.24 മീറ്റര്‍ വീതിയും 2.82 മീറ്റര്‍ ഉയരവുമുള്ള പോഡിന്റെ ഭാരം 1500 കി.ഗ്രാം ആണ്. ദുബൈ നഗരത്തില്‍ 2030 ആവുമ്പോഴേക്കും വാഹന ഗതാഗതത്തിന്റെ 25 ശതമാനവും ഡ്രൈവറില്ലാ വാഹനങ്ങളാക്കുക എന്ന ലക്ഷ്യമാണുള്ളതെന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂമിനുള്ളത്.