2022 January 18 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അഖിലേഷ് യാദവിനെ കുറിച്ച് അപകീര്‍ത്തികരമായ പോസ്റ്റ്; മാര്‍ക്ക് സുക്കര്‍ബര്‍ഗിനെതിരെ എഫ്.ഐ.ആര്‍

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് ഫേസ്ബുക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെതിരെ എഫ്.ഐ.ആര്‍. യു.പിയിലെ കനൗജ് ജില്ലയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അഖിലേഷ് യാദവിനെതിരെ സുക്കര്‍ബര്‍ഗ് നേരിട്ട് ഒരു പോസ്റ്റും ഇട്ടിട്ടില്ല. എന്നാല്‍ പരാമര്‍ശങ്ങള്‍ നടത്താന്‍ സുക്കര്‍ബര്‍ഗിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിച്ചുവെന്നാണ് എഫ്.ഐ.ആറിലുള്ളത്. സുക്കര്‍ബര്‍ഗിന് പുറമെ പോസ്റ്റുമായി ബന്ധപ്പെട്ട 49 പേര്‍ക്കെതിരെയും കേസെടുത്തു.

സാരഹട്ടി ഗ്രാമത്തിലെ അമിത് കുമാര്‍ എന്ന വ്യക്തിയാണ് പരാതിക്ക് പിന്നില്‍. ‘ബുവ ബാബുവ’ എന്ന പേരിലുള്ള ഫേസ്ബുക് പേജിലൂടെ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്റെ പ്രതിശ്ചായ തകര്‍ക്കാന്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി നേതാവ് മായാവതി അഖിലേഷ് യാദവ് സഖ്യത്തെ പരിഹസിച്ച് വിളിച്ചിരുന്ന പേരാണ് ബുവ ബാബുവ.

‘അന്വേഷണത്തില്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പേര് ഒഴിവാക്കി. എന്നാല്‍ ഫേസ്ബുക് പേജിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരായ പരാതി അന്വേഷിക്കും’ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.