വാഷിങ്ടണ്‍: ഏറ്റെടുത്ത് അല്‍പ നാളുകള്‍ക്കകം തന്നെ രാജി പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്ക്. അഭിപ്രായ സര്‍വേയില്‍ നേരിട്ട തിരിച്ചടിയെ തുടര്‍ന്നാണ് തീരുമാനം. സിഇഒ സ്ഥാനം രാജിവെക്കുമെന്ന് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വഴിയാണ് അറിയിച്ചത്.
പരിഹാസം നിറഞ്ഞതാണ് രാജി പ്രഖ്യാപനവുമായുള്ള ട്വീറ്റും. ഈ ചുമതലയേറ്റെടുക്കാന്‍ മതിയായ ഒരു വിഢിയെ കണ്ടെത്തിയാല്‍ ഞാന്‍ രാജി വെക്കും- മസ്‌ക്ക് ട്വിറ്ററില്‍ കുറിച്ചു. സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വര്‍ ടീമിന്റെ മേധാവിയായി തുടരും എന്ന് മസ്‌ക് ട്വീറ്റില്‍ പറയുന്നു.
ട്വിറ്റര്‍ മേധാവിയായി തുടരണോ എന്ന് അറിയാന്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ മസ്‌കിന് തിരിച്ചടി നേരിട്ടിരുന്നു. 57.75 ശതമാനം പേരാണ് മസ്‌ക് ട്വിറ്റര്‍ മേധാവിയായി തുടരുന്നതില്‍ താത്പര്യം ഇല്ലെന്ന് അറിയിച്ച് വോട്ട് ചെയ്തത്. 42.5 ശതമാനം പേര്‍ മസ്‌കിനെ അനുകൂലിച്ചു.
ഒരുകോടി 75 ലക്ഷം പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. സര്‍വേയേില്‍ പങ്കെടുക്കുന്നവരുടെ അഭിപ്രായം മാനിക്കുമെന്ന് മസ്‌ക് പറഞ്ഞിരുന്നു. ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ പല അഴിച്ചുപണികളും മസ്‌കിന്റെ ഭാഗത്ത് നിന്നുണ്ടായി. നിരവധി തൊഴിലാളികളെ പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്കും മസ്‌ക് കടന്നിരുന്നു.
Twitter CEO, Elon Musk
Comments are closed for this post.