2021 June 23 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യു.എസ്, ഇസ്‌റാഈല്‍ യുദ്ധക്കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയതിന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമറിന് വധഭീഷണി

വാഷിങ്ടണ്‍: അമേരിക്കയുടെയും ഇഇസ്‌റാഈലിന്റെയും യുദ്ധക്കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രസ്താവനയുടെ പേരില്‍ യുഎസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമറിന് വധഭീഷണി. അഫ്ഗാനിസ്താനിലെയും ഫലസ്തീനിലെയും യുദ്ധക്കുറ്റങ്ങളിലുള്ള രാജ്യാന്തര കോടതിയുടെ അന്വേഷണത്തെ എതിര്‍ത്ത യുഎസ് നടപടിയെ ചൂണ്ടിക്കാട്ടിയായിരുന്നു ഇല്‍ഹാന്റെ വിമര്‍ശനം. ജൂണ്‍ ഏഴിന് യുഎസ് കോണ്‍ഗ്രസിന്റെ വിദേശകാര്യ വകുപ്പില്‍ നടന്ന വാദം കേള്‍ക്കലിനിടെയായിരുന്നു ഇല്‍ഹാന്റെ പരാമര്‍ശം.

ഇല്‍ഹാന്റെ പ്രസ്താവനക്കെതിരെ ഡെമോക്രാറ്റിക്-റിപബ്ലിക്കന്‍ പ്രതിനിധികളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

നിരവധി വധഭീഷണി സന്ദേശങ്ങളും ഫോണ്‍വിളികളുമാണ് ഇല്‍ഹാന്റെ ഓഫിസിലേക്ക് പ്രവഹിക്കുന്നത്. വധഭീഷണി കോളുകളില്‍ ഒന്ന് ഇല്‍ഹാന്‍ ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിങ്ങള്‍ തീവ്രവാദികളാണെന്നു പറയുന്ന സന്ദേശത്തില്‍ ഇല്‍ഹാനെ വംശീയമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്യുന്നുണ്ട്.

മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുമ്പോഴെല്ലാം ഇത്തരത്തില്‍ വലിയ തോതിലുള്ള വധഭീഷണികളാണ് തനിക്കു ലഭിക്കുന്നതെന്ന് അവര്‍ ട്വീറ്റില്‍ സൂചിപ്പിച്ചു. ഇല്‍ഹാനു പിന്തുണയുമായി മിഷിഗണില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗമായ റാഷിദ തലൈബും രംഗത്തെത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.