അഹമ്മദ് പാതിരിപ്പറ്റ ദോഹ: ഫുട്‌ബോള്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ വേള്‍ഡ് കപ്പിന് മുന്നോടിയായി ലോകമെമ്പാടുമുള്ള 16,000ലധികം വൊളണ്ടിയേഴ്‌സ് ഔദ്യോഗിക ഓറിയന്റേഷന്‍ ഇവന്റിനായി ലുസൈല്‍ സ്റ്റേഡിയത്തില്‍ ഒത്തുകൂടി. തിരഞ്ഞെടുത്ത വോളണ്ടിയേഴ്‌സിന് ആവശ്യമുള്ള നിര്‍ദേശം നല്‍കുന്നതിന് വേണ്ടിയാണ് ഒത്തുകൂടിയത്. അഭിമുഖത്തിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയുമാണ് വൊളണ്ടിയര്‍മാരെ തിരഞ്ഞെടുത്തത്. 20,000 പ്രാദേശിക വോളണ്ടിയര്‍മാര്‍ക്ക് പുറമെ, നാലായിരം വിദേശ വോളണ്ടിയര്‍മാരും അണി ചേരും.ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 180 രാജ്യങ്ങളിലെ പൗരന്മാരും എല്ലാ പ്രായത്തിലും ലിംഗഭേദത്തിലുമുള്ള ആളുകളുമാണ് വോളണ്ടിയര്‍മാരാകുന്നത്. സ്റ്റേഡിയങ്ങള്‍, പൊതു ഇടങ്ങള്‍, ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വോളണ്ടിയേഴ്‌സിന്റെ സേവനം ലഭിക്കും. വോളണ്ടിയര്‍മാര്‍ക്ക് അടിസ്ഥാന ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഉത്തരവാദിത്തങ്ങള്‍, ചുമതലകള്‍ എന്നിവയെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ടെന്നും തിരഞ്ഞെടുത്ത എല്ലാ വോളണ്ടിയേഴ്‌സും പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വോളണ്ടിയര്‍മാരുടെ ഔദ്യോഗിക യൂണിഫോം പരിപാടിയില്‍ വെളിപ്പെടുത്തി
Comments are closed for this post.