2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ലോകകപ്പ്: കാമറൂണിനെതിരെ സ്വിറ്റ്‌സര്‍ലന്‍ഡിന് ജയം

ദോഹ: അല്‍ജുനൂബ് സ്റ്റേഡിയത്തില്‍ കാമറൂണിനെതിരെ നടന്ന ലോകകപ്പ് മത്സരത്തില്‍ സ്വിറ്റസര്‍ലന്‍ഡിന് ജയം. രണ്ടാം പകുതിയില്‍ ബ്രീല്‍ എംബോളോ നേടിയ ഗോളിലാണ് ജയം. രണ്ടാം പകുതി തുടങ്ങി രണ്ടു മിനിറ്റ് പിന്നിടുമ്പോഴാണ് സ്വിസ് സംഘം ലക്ഷ്യം കണ്ടത്.

കാമറൂണ്‍ വംശജനായ സ്വിസ് മുന്നേറ്റ താരം ബ്രീല്‍ എംബോളോ തന്നെ കാമറൂണിന്റെ അന്തകനായി.8ാം മിനിറ്റില്‍ വലതുവിങ്ങിലൂടെ എംബോളോയ്ക്ക് ഷാഖിരിയുടെ അളന്നുമുറിച്ച ക്രോസ്. ആദ്യ പകുതി പിന്നിടുമ്പോള്‍ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ ശേഷമാണ് രണ്ടാം പകുതി തുടങ്ങി മിനിറ്റുകള്‍ക്കകം എംബോളോയുടെ ഗോള്‍.

ആദ്യ പകുതിയില്‍ സ്വിസ് ബോക്‌സില്‍ പലതവണയാണ് ആഫ്രിക്കന്‍ സംഘം പരിഭ്രാന്തി പടര്‍ത്തിയത്. എന്നാല്‍, ഒരു അവസരവും ഗോളാക്കി മാറ്റാനായില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.