2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊറോണ വൈറസ് വികസിപ്പിച്ചത് വുഹാനിലെ ലാബില്‍ നിന്ന്; തെളിവുകളുണ്ടെന്നും ചൈനീസ് വൈറോളജിസ്റ്റ്

ന്യൂഡല്‍ഹി: കൊറോണ വൈറസ് വികസിപ്പിച്ചത് വുഹാനിലെ ലാബില്‍ നിന്നെന്ന വെളിപെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്. തന്റെ കയ്യില്‍ ഇതിന് തെിവുകളുണ്ടെന്നും ഡോ. ലി മെങ് യെന്‍ അവകാശപ്പെടുന്നു.

ചൈനീസ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുളള ലാബില്‍ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവം. വുഹാനിലെ മത്സ്യമാര്‍ക്കറ്റാണ് വൈറസ് ബാധയുടെ ഉത്ഭവമെന്ന ധാരണ തെറ്റാണെന്നും ചൈനീസ് വൈറോളജിസ്റ്റ് പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച ബ്രിട്ടീഷ് ടോക്ക് ഷോയായ ‘ലൂസ് വിമിന്‍’ എന്ന പരിപാടിയില്‍ ലി മെങ് കൊറോണ വൈറസിന്മേലുള്ള തന്റെ പരീക്ഷണങ്ങളെക്കുറിച്ച് വശദീകരിച്ചിരുന്നു. തന്റെ സുരക്ഷ കണക്കിലെടുത്തുകൊണ്ടാണ് തനിക്ക് യു.എസിലേക്ക് പോകേണ്ടി വന്നതെന്നും ലി ഷോയില്‍ വ്യക്തമാക്കി.

ഹോങ്കോംഗിലെ പൊതു ജനാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കെ അവരുടെ സൂപ്പര്‍വൈസര്‍ ഡിസംബര്‍ 31ന് വുഹാനില്‍ കണ്ടെത്തിയ പുതിയൊരു തരം സാര്‍സ് പോലുള്ള വൈറസിനെക്കുറിച്ച് പഠിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ അതിന് വേണ്ടിയെടുത്ത എല്ലാ പരിശ്രമങ്ങളെയും പിന്നീട് തടഞ്ഞു.

കൊവിഡ് കേസുകള്‍ ഉയര്‍ന്ന് വന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നോട് മിണ്ടാതെ ഇരിക്കാന്‍ നിര്‍ദേശിച്ചു. ഇതിലൂടെ നിങ്ങള്‍ക്ക് തന്നെ ഈ കാര്യങ്ങള്‍ വായിച്ചാല്‍ മനസിലാകുമെന്നും പറ്റുമെന്നും ലി മെങ് പറയുന്നു. ചൈനീസ് അധികൃതര്‍ പിന്നീട് തന്റെ കൈയിലുള്ള രേഖകളെല്ലാം നശിപ്പിച്ചു. പിന്നീട് തന്നെകുറിച്ച് അപവാദപ്രചരണം നടത്താന്‍ ചിലരെ നിയമിച്ചതായും ലി പറഞ്ഞു.

കൊറോണ വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബില്‍ നിന്നാണെന്ന് തെളിയിക്കുന്ന എല്ലാ പഠനറിപ്പോര്‍ട്ടും കൈവശമുണ്ട്. ശാസ്ത്രം അറിയാത്ത സാധാരണക്കാര്‍ക്ക് പോലും മനസിലാകുന്ന രീതിയില്‍ അവ പ്രസിദ്ധീകരിക്കും. നിങ്ങള്‍ക്ക് അത് പരിശോധിക്കുകയും കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്യാം -അവര്‍ പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.