2021 January 24 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ലോകത്ത് കൊവിഡ് മരണം ആറ് ലക്ഷം കവിഞ്ഞു; ആകെ വൈറസ് ബാധിതര്‍ ഒന്നരക്കോടിയിലേക്ക്

ജനീവ: ലോകത്ത് ആകെ വൈറസ് ബാധിതര്‍ ഒന്നരക്കോടിയിലേക്ക്. 14,233,355 കേസുകളാണ് ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 2,59,848 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറു ലക്ഷം കവിഞ്ഞു. 600,523 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 80 ലക്ഷത്തോളം രോഗമുക്തി നേടി.

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ് ഇപ്പോള്‍ കൊവിഡ് അതിഭീകരമായി പടരുന്നത്. ലോകത്ത് മരണനിരക്കില്‍ രണ്ടാം സ്ഥാനത്താണ് ലാറ്റിന്‍ അമേരിക്ക. യു.സിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.1,40,103. ബ്രസീലില്‍ 78,772 മരണമാണുണ്ടായത്. ബ്രിട്ടന്‍(45,273), മെക്‌സിക്കോ (38,888) ഇറ്റലി (35,042) എന്നിങ്ങനെയാണ് കണക്ക്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.