2021 March 07 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചൈനയില്‍ ഐസ്‌ക്രീമില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തി

ബീജിങ്: ചൈനയില്‍ ഐസ്‌ക്രീമില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വടക്കന്‍ ടിന്‍ജിന്‍ പ്രവശ്യയിലാണ് സംഭവം. ടിന്‍ജിന്‍ ദാക്കിയോഡോ ഫുഡ് കമ്പനി നിര്‍മിച്ച ഐസ്‌ക്രീമിലാണ് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

29,000 ബോക്‌സ് ഐസ്‌ക്രീമുകള്‍ വിറ്റതായാണ് റിപ്പോര്‍ട്ട് പറയുന്നത്. 2,089 ബോക്‌സ് ഐസ്‌ക്രീമുകള്‍ കമ്പനി നശിപ്പിച്ചിട്ടുണ്ട്. 4,836 ബോക്‌സുകള്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുമുണ്ട്. ഐസ്‌ക്രീം വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

കമ്പനിയിലെ 1600 ജീവനക്കാരെ ക്വാറന്റീനിലാക്കിയിട്ടുണ്ട്. ഇവരെ കൊവിഡ് ടെസ്റ്റിനും വിധേയമാക്കി. ഇതില്‍ 700 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്.

ഐസ്‌ക്രീമില്‍ കൊറോണ വൈറസിന് കൂടുതല്‍ സമയം നില നില്‍ക്കാന്‍ കഴിയുമെന്നാണ് സൂചന. കൊവിഡ് ബാധിച്ച ആരില്‍ നിന്നെങ്കിലുമാവും വൈറസ് ഐസ്‌ക്രീമിലെത്തിയതെന്നാണ് നിഗമനം. ഞായറാഴ്ച ചൈനയില്‍ 109 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.