2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

അമേരിക്കന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി ചൈന; ചെയ്യുന്ന ‘അബദ്ധങ്ങള്‍’ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പും

ബെയ്ജിങ്: യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് പിന്നാലെ ബെയ്ജി
ങ്ങിലെ യു.എസ് സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ചൈനീസ് ഭരണകൂടം. ചെയ്യുന്ന അബദ്ധങ്ങള്‍ക്ക് വലിയ വിലനല്‍കേണ്ടിവരുമെന്നും, തായ്‌വാന്‍ വിഷയത്തെ തങ്ങള്‍ക്കെതിരായ ആയുധമാക്കി മാറ്റാനുള്ള ഏതൊരു ശ്രമവും അവസാനിപ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

നാന്‍സി പെലോസി തായ്‌വാന്‍ പാര്‍ലമെന്റില്‍ സംസാരിച്ചതിന് പിന്നാലെയാണ് യു.എസ് സ്ഥാനപതിയെ വിളിച്ചുവരുത്തിയത്.

അതിനിടെ, മേഖലയില്‍ യുദ്ധഭീതിയുയര്‍ത്തിക്കൊണ്ട് ചൈന സൈനികാഭ്യാസത്തിന് ഒരുക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 20ലേറെ ചൈനീസ് പോര്‍വിമാനങ്ങള്‍ തായ്‌വാന്‍ വ്യോമപ്രതിരോധ മേഖലയില്‍ കടന്ന് പ്രകോപനം സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ട്. പിന്നാലെ യുദ്ധസജ്ജരായിരിക്കാന്‍ തായ്‌വാന്‍ സ്വന്തം സൈനികര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേഖലയിലുള്ള നാല് യുദ്ധക്കപ്പലുകള്‍ അതിര്‍ത്തിയില്‍ അണിനിരത്തി യു.എസും പ്രത്യാക്രമണ സൂചന നല്‍കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.