
ബെയ്ജിങ്: അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടത്തെ ചൈന അംഗീകരിച്ചതായി റിപ്പോര്‍ട്ട്. താലിബാനുമായി സൗഹൃദത്തിന് ചൈന ആഗ്രഹിക്കുന്നതായി എ.എന്‍.ഐയുടെ ട്വിറ്ററില്‍ പറയുന്നു.
ഭീകരവാദ പട്ടികയില്‍ നിന്ന് താലിബാനെ നീക്കം ചെയ്യാന്‍ റഷ്യ തീരുമാനിച്ചതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
China says willing to develop ‘friendly relations’ with Afghanistan’s Taliban: AFP News Agency
— ANI (@ANI) August 16, 2021
അമേരിക്കന്‍ പിന്മാറ്റം തീരുമാനമായ പശ്ചാതലത്തില്‍, ജൂലൈയില്‍ ചൈനീസ് വിദേശകാര്യമന്ത്രി താലിബാന് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതും നേരത്തെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. താലിബാന് മേധാവി മുല്ല അബ്ദുല്‍ ഗനി ബര്ദര് ഉള്‍പ്പടെയുള്ള ഒന്‍പതംഗ താലിബാന് സംഘവുമായാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി കൂടിക്കാഴ്ച്ച നടത്തിയത്.
അഫ്ഗാനിലെ നിര്‍ണായകമായ രാഷ്ട്രീയ സൈനിക ശക്തിയാണ് താലിബാനെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് താലിബാന് വലിയ പങ്കുവഹിക്കാനാകുമെന്നും ചൈന അറിയിച്ചിരുന്നു. നിലവില്‍ പല രാജ്യങ്ങളും താലിബാനെ ഭീകരസംഘടനയായി തന്നെയാണ് അംഗീകരിച്ചിരിക്കുന്നത്.
Comments are closed for this post.