2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

റഷ്യന്‍ അധിനിവേശം: ചര്‍ച്ചകള്‍ക്കായി ബൈഡന്‍ പോളണ്ടിലേക്ക്

വാഷിങ്ടണ്‍: ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി യു. എസ് പ്രസിഡന്റ് ജോ ബൈഡന്‍ പോളണ്ടിലേക്ക്. വെള്ളിയാഴ്ച പ്രസിഡന്റ് ആന്‍ഡ്രെജ് ദുഡയുമായി ചര്‍ച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഉക്രൈനില്‍ റഷ്യ നടത്തി കൊണ്ടിരിക്കുന്ന മനുഷ്യത്വ രഹിതമായ ആക്രമണങ്ങളെ യു.എസ് എങ്ങനെ വിലയിരുത്തുന്നുവെന്ന് സഖ്യകക്ഷികളുമായി അമേരിക്കന്‍ പ്രസിഡന്റ് ചര്‍ച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു. ബെല്‍ജിയം സന്ദര്‍ശനത്തിന് ശേഷമായിരിക്കും ബൈഡന്റെ നാറ്റോ, ജി 7, യൂറോപ്യന്‍ യൂനിയന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യക്കെതിരെ യൂറോപ്യന്‍ സഖ്യകക്ഷികളെ ഒരുമിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസും ഈ മാസാദ്യം പോളണ്ട് സന്ദര്‍ശിക്കുകയും പ്രസിഡന്റ് ദുഡയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഉക്രൈനില്‍ ഒരു കോടിയില്‍പരം ജനങ്ങളാണ് ഭവനരഹിതരായത്. ഇതില്‍ 30 ലക്ഷത്തിലധികം ആളുകളും പോളണ്ടിലേക്കാണ് അഭയംതേടി പോയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.