മെല്‍ബണ്‍: ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് അംഗീകാരം നല്‍കി ആസ്‌ത്രേലിയ. അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയില്‍ ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ കോവാക്‌സിനും ഉള്‍പ്പെടുത്തി. ബെയ്ജിങ്ങിലെ സിനോഫാമിന്റെ വാക്‌സിനും ആസ്‌ത്രേലിയന്‍ ഫാര്‍മ റെഗുലേറ്ററായ തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (ടി.ജി.എ) അംഗീകാരം നല്‍കി.
ഇതോടെ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആസ്‌ത്രേലിയയില്‍ പ്രവേശനാനുമതി ലഭിക്കും. കോവാക്‌സിന്‍ സ്വീകരിച്ച, 12 വയസിന് മുകളിലുള്ളവര്‍ക്കും ബി.ബി.ഐ.ബി.പി കോര്‍വ് സ്വീകരിച്ച 18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്കുമാണ് ആസ്‌ത്രേലിയയിലേക്ക് പ്രവേശനാനുമതി. ആസ്‌ത്രേലിയില്‍ പഠിക്കുന്ന ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും ഈ തീരുമാനം ഉപകാരപ്രദമാകും.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് കഴിഞ്ഞമാസം ആസ്‌ത്രേലിയ യാത്രാനുമതി നല്‍കിയിരുന്നു. ഒമാന്‍ ഭരണകൂടവും കോവാക്‌സിന് അനുമതി നല്‍കിയിരുന്നു. അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കുന്നതിനായി ഭാരത് ബയോടെക്കില്‍നിന്ന് ലോകാരോഗ്യ സംഘടന കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.
Today, the TGA determined that Covaxin (manufactured by Bharat Biotech, India) and BBIBP-CorV (manufactured by Sinopharm, China) vaccines would be ‘recognised’ for the purpose of establishing a traveller’s vaccination status.
Read more: https://t.co/fpQvr7FQhW pic.twitter.com/YLqIAglMQX— TGA Australia (@TGAgovau) November 1, 2021
Comments are closed for this post.