കാന്‍ബറ: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ആസ്‌ത്രേലിയ. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നീക്കം. വിലക്ക് മെയ് 15വരെയെങ്കിലും നീളുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു.
ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തണമെന്ന് ക്വീന്‍സ്ലാന്റ് സംസ്ഥാനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായാണ് വിവരം.
കൊവിഡ് വ്യാപനത്തിന്റെ അപകടസാധ്യതകള്‍ പരിഗണിച്ച് ഇന്ത്യയില്‍ നിന്നും മറ്റ് റെഡ്-സോണ്‍ രാജ്യങ്ങളില്‍ നിന്നും തിരികെ വരുന്ന പൗരന്മാരുടെ എണ്ണം കുറയ്ക്കുമെന്ന് ആസ്‌ത്രേലിയ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
നേരത്തെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കാനഡയും വിലക്കേര്‍പ്പെടുത്തിയിരുന്നു. കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള പാസഞ്ചര്‍ ഫ്‌ളൈറ്റുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. 30 ദിവസത്തേക്കാണ് വിലക്ക്.
Comments are closed for this post.