2022 January 18 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വാക്‌സിനെതിരെ പ്രചാരണം നടത്തിയ ക്രിസ്തീയ ടെലിവിഷന്‍ ചാനല്‍ ഉടമ കൊവിഡ് ബാധിച്ചു മരിച്ചു

ന്യൂയോര്‍ക്ക്: കൊവിഡ് 19 വാക്‌സിനെതിരെ പ്രചാരണം നടത്തിയ ക്രിസ്തീയ ടെലിവിഷന്‍ ചാനല്‍ ഉടമ കൊവിഡ് ബാധിച്ചു മരിച്ചു. നോര്‍ത്ത് ടെക്‌സാസ് ആസ്ഥാനമായ ഡേ സ്റ്റാര്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് സ്ഥാപകനും സിഇഒയുമായ മാര്‍കസ് ലാംബ് (64) ആണ് മരിച്ചത്. ചാനലിന്റെ ഔദ്യോഗിക ട്വിറ്റര്‍ വഴിയാണ് വിവരം പുറത്തു വിട്ടത്.

1997ലാണ് ലാംപ് ഡേ സ്റ്റാര്‍ ആരംഭിച്ചത്. യുഎസില്‍ 70ലേറെ ടെലവിഷന്‍ സ്റ്റേഷനുകള്‍ നെറ്റ്‌വര്‍ക്ക് ഓപറേറ്റ് ചെയ്യുന്നുണ്ട്. കൊവിഡ് മഹാമാരിക്കെതിരെ വാക്‌സിന്‍ വിരുദ്ധ പ്രചാരകര്‍ക്ക് വലിയ തോതില്‍ ഇടം ചാനല്‍ അനുവദിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.