2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തന്ത്ര പ്രധാന വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി; വ്യോമസേനാ സൈനികന്‍ ദേവേന്ദ്ര ശര്‍മ പിടിയില്‍

ഇസ്‌ലാമാബാദ്: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ വ്യോമ സേനാ സൈനികന്‍ ക്രൈംബ്രാഞ്ച് പിടിയില്‍. തന്ത്രപ്രധാന വ്യോമസേനാ വിവരങ്ങള്‍ ചോര്‍ത്തിയ ദേവേന്ദ്ര ശര്‍മയെയാണ് ഡല്‍ഹി ക്രൈംബ്രാഞ്ച് പിടിയിലായത്. ദേവേന്ദ്ര ശര്‍മയുടെ സംശയാസ്പദമായ ബാങ്ക് രേഖകളും കണ്ടെത്തിയിട്ടുണ്ട്.

ഐ.എസ്.ഐ എന്ന പാകിസ്ഥാന്റെ ചാര സംഘടന വ്യോമസേനാ ഉദ്യോഗസ്ഥനെ ഹണി ട്രാപ്പില്‍പ്പെടുത്തി വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. ഡല്‍ഹിയില്‍ വെച്ചാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്.

ശര്‍മയുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നടന്ന നിരവധി ഇടപാടുകളില്‍ അന്വേഷണ സംഘത്തിന് സംശയമുണ്ട്. എന്തൊക്കെ തന്ത്രപ്രധാന വിവരങ്ങളാണ് ചോര്‍ന്നിട്ടുള്ളതെന്ന കാര്യം പരിശോധിച്ചു വരികയാണ്. വ്യോമസേനയുടെ നീക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളോ, ആയുധങ്ങളെ സംബന്ധിച്ച വിവരങ്ങളോ ചോര്‍ന്നിട്ടുണ്ടോയെന്നും അന്വേഷണം സംഘം പരിശോധിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.