2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ന്യൂയോര്‍ക്ക് വെടിവെപ്പ്: 62കാരന്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സബ്‌വേയിലെ വെടിവെപ്പില്‍ ഒരാള്‍ അറസ്റ്റില്‍. 62കാരനായ ഫ്രാങ്ക് ജെയിംസിനെയാണ് ന്യൂയോര്‍ക്ക് പൊലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

ഫ്രാങ്കാണ് ബ്രൂക്ക്‌ലിന്‍ സ്റ്റേഷനില്‍ വെടിയുതിര്‍ത്തതെന്ന് പൊലിസ് അറിയിച്ചു. അതേ സമയം ഇയാളെ കുറിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലിസ് പുറത്തുവിട്ടിട്ടില്ല. ‘എന്റെ ന്യൂയോര്‍ക്കിലെ ജനങ്ങളേ, ഞങ്ങള്‍ അക്രമിയെ പിടികൂടി’ എന്നാണ് മേയര്‍ എറിക് ആഡംസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

ചൊവ്വാഴ്ചയുണ്ടായ വെടിവെപ്പില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. 36 സ്ട്രീറ്റ് സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്.

ആക്രമണോത്സുകമായ നിരവധി വീഡിയോകള്‍ ഫ്രാങ്ക് ജെയിംസ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. യൂട്യൂബിന്റെ കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഇയാളുടെ അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടു. തന്റെ വീഡിയോകളില്‍ ന്യൂയോര്‍ക്ക് മേയറെയും ഫ്രാങ്ക് ജെയിംസ് വിമര്‍ശിച്ചിട്ടുണ്ട്.

അതേ സമയം തന്റെ സഹോദരന്‍ അങ്ങിനെ ചെയ്യില്ലെന്ന് ഫ്രാങ്കിന്റെ സഹോദരി പ്രതികരിച്ചു. ‘അവന്‍ അങ്ങനെയൊന്നും ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. അവനെ അക്രമിയെന്ന് സംശയിക്കുന്നത് എന്നെ ആശ്ചര്യപ്പെടുത്തി’ ് ഫ്രാങ്ക് ജെയിംസിന്റെ സഹോദരി കാതറിന്‍ പറഞ്ഞു. വെടിവച്ചയാള്‍ക്ക് ഏകദേശം അഞ്ചടി അഞ്ചിഞ്ച് ഉയരമുണ്ടെന്നാണ് പൊലിസ് പറഞ്ഞത്. എന്നാല്‍ ഫ്രാങ്ക് ജെയിംസിന് ആറടിയിലധികം ഉയരമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News