2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യു.എസില്‍ വീണ്ടും; ആശുപത്രിയിലുണ്ടായ വെടിവെപ്പില്‍ ആക്രമിയുള്‍പെടെ നാല് മരണം

ഒക്‌ലഹോമ: യു.എസില്‍ വീണ്ടും വെടിവെപ്പ്. ആശുപത്രിയിലുണ്ടായ വെടിവെപ്പില്‍ അക്രമിയടക്കം നാല് പേര്‍ മരിച്ചു. ഒക്‌ലഹോമയിലെ സെന്റ് ഫ്രാന്‍സിസ് ആശുപത്രി വളപ്പിലാണ് വെടിവെപ്പുണ്ടായത്.

വിവരമറിഞ്ഞ് മൂന്നു മിനിറ്റിനുള്ളില്‍ സംഭവ സ്ഥലത്തെത്തിയ പൊലിസ് ആക്രമിയെ കൊലപ്പെടുത്തുകയായിരുന്നു. പ്രാദേശിക സമയം വൈകിട്ട് ആറ് മണിക്കാണ് ആശുപത്രി കെട്ടിടത്തില്‍ നിന്നിറങ്ങി വന്ന അക്രമി വെടിവെച്ചത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ആക്രമി ആരാണെന്നും ആക്രമണത്തിനു പിന്നിലെ കാരണം എന്താണെന്നും വ്യക്തമല്ല.

ഒരാഴ്ച്ചക്കിടെയുണ്ടായ സമാനമായ രണ്ട് വെടിവെപ്പില്‍ 18 വിദ്യാര്‍ഥികളടക്കം 22 പേര്‍ മരിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.