2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

രണ്ടു കുട്ടികളുള്‍പെടെ ഏഴ് ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം കൊന്നു

ഗസസിറ്റി: രണ്ടു കുട്ടികളുള്‍പെടെ ഏഴ് ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം കൊന്നു. വെള്ളിയാഴ്ച പ്രതിരോധത്തിനിടെയാണ് ഇസ്‌റാഈല്‍ ആക്രമണമുണ്ടായത്. 500ലേറെ ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

കൊല്ലപ്പെട്ട 14കാരനായ മുഹമ്മദ് നാഇഫ് അല്‍ഹൂമിന് നെഞ്ചത്താണ് വെടിയേറ്റത്. 12കാരനായ നാസര്‍ മുസാബിഹ് തലക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടത്.

ആക്രണത്തില്‍ പരുക്കറ്റ യൂസുഫ് അബൂ സാരിഫ

കഴിഞ്ഞ അഞ്ചുമാസമായി ഫലസ്തീന്‍ ജനത ഇസ്‌റാഈല്‍ കടന്നാക്രമണത്തിനെതിരെ പ്രതിരോധിക്കുകയാണ്. 70 വര്‍ഷം മുമ്പ് കുടിയിറക്കപ്പെട്ട തങ്ങളുടെ മണ്ണ് തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിലാണ് ഇവര്‍. മാര്‍ച്ച് 15ന് ഗസ്സ- ഇസ്‌റാഈല്‍ അതിര്‍ത്തിയിലേക്കു നടത്തിയ ബഹുജന മാര്‍ച്ചിനു നേരെ നടത്തിയ വ്യോമാക്രണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്നു മുതല്‍ എല്ലാ വെള്ളിയാഴ്ചയും ഫലസ്തീനികള്‍ തങ്ങളുടെ പതിരോധ മാര്‍ച്ച് നടത്തി വരികയാണ്.

മാര്‍ച്ച് മുതല്‍ ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ ചുരുങ്ങിയത് 180 പേരെങ്കിലും കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 18,000ത്തിലേറെ ആളുകളഅ#ക്കാണ് പരുക്കേറ്റിട്ടുള്ളത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.