
27ാം രാവായ ഇന്നലെ രാത്രി ഖുദ്സ് അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പുമുട്ടുകയായിരുന്നു. രണ്ടര ലക്ഷത്തിലേറെ ആളുകളാണ് തറാവീഹ് നിസ്ക്കാരത്തിനും പ്രാര്‍ത്ഥനക്കുമായി മസ്ജിദുല്‍ അഖ്സയിലെത്തിയത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയ ജനക്കൂട്ടം.
തോക്കും ചൂണ്ടി നില്ക്കുന്ന ആയിരക്കണക്കിന് പട്ടാളക്കാര്‍ക്കു നടുവിലൂടെ ഇസ്റാഈല്‍ ഭരണകൂടത്തിന്റെ ക്രൂരമായ അഹന്തക്കു മേല്‍ ഉറച്ച കാല്‍വെപ്പുകളായി അവര്‍ ഖുദ്സിലേക്കൊഴുകി. ഏത് ശക്തനേയും ഇല്ലായ്മ ചെയ്യാന്‍ കെല്പുള്ള ഒരേഒരു രക്ഷിതാവിന്റെ മുന്നില്‍ പ്രാര്ത്ഥനയാവാന്. രാവുറങ്ങാതെ രണ്ടരലക്ഷത്തിലേറെ വരുന്നൊരു ജനക്കൂട്ടം കണ്ണീരോടെ പ്രാര്‍ത്ഥിച്ചു. കാണാം ഖുദ്സിന്റെ ചിത്രങ്ങള്‍.
ലോക മുസ്ലിങ്ങളുടെ അഭിമാനമേറിയ നോവാണ് ഫലസ്തീന്. കാലങ്ങളായി അധിനിവേശത്തിന്റെ കരാള ഹസ്തങ്ങള്ക്കുള്ളില് ഞെരിയുമ്പോഴും പുഞ്ചിരിക്കുന്ന ജനത. കയ്യില്‍ കല്ച്ചീളുകളുമായി കൊച്ചു കുഞ്ഞുങ്ങള്‍ പോലും നാടിന്റെ മോചനത്തിനായി പോരാട്ട ഭൂമിയിലേക്കിറങ്ങുന്ന നാട്.
🇵🇸#Palestine | Al Aqsa Mosque Tonight.
Arround 250,000 worshippers mark Laylat al Qadr at Al Aqsa mosque. 28.4.2022 pic.twitter.com/HTx0KO47zS
— HudaFadil 🇵🇸#Gaza (@HudaFadil9) April 28, 2022