
ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി താലിബാനുമായി ഇന്ത്യ ചര്‍ച്ച നടത്തുന്നു. അനൗദ്യോഗികമായി നടക്കുന്ന ചര്‍ച്ച് ഇന്ന് മോസ്കോയില്‍ വെച്ചായിരിക്കും.
അഫ്ഗാനിസ്ഥാനില്‍ സമാധാനം സ്ഥാപിക്കുന്നതതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നത് റഷ്യയാണ്. ചര്‍ച്ചക്ക് വിളിച്ചതും റഷ്യയാണ്. ഇന്ത്യയെ കൂടാതെ യു.എസ്, പാകിസ്താന്, ചൈന എന്നീ രാജ്യങ്ങളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം ചര്‍ച്ചയെ കൂടുതലായി അറിയില്ലെന്നാണ് ഇന്ത്യ പറയുന്നത്. അഫ്ഗാനിസ്ഥാന് വിഷയത്തില്‍ നവംബര്‍ ഒമ്പതിന് റഷ്യ മോസ്കോയില്‍ വെച്ച് സമാധാന ചര്‍ച്ച നടത്തുന്നുവെന്നറിയാം എന്നായിരുന്നു വിദേശകാര്യ വക്താവ് രവീഷ് കുമാറിന്റെ പ്രതികരണം. അഫ്ഗാനിസ്ഥാനില്‍ സമാധാനവും സുരക്ഷയും കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഇന്ത്യ പിന്തുണ നല്‍കുമെന്നും രവീഷ് കുമാര്‍ പറഞ്ഞു
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ അംബാസിഡര്‍ അമര്‍ സിന്‍ഹ, പാകിസ്താനിലെ മുന്‍ ഇന്ത്യന്‍ ഹൈകമീഷണര്‍ ടി.സി.എ രാഘവന് എന്നിവരാണ് ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വഌദ്മര് പുടിന് കഴിഞ്ഞ മാസം ഇന്ത്യയിലെത്തിയതിനു പിറകെയാണ് ഈ തീരുമാനമുണ്ടായത്.
അഫ്ഗാന് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന എല്ലാ സമാധാന ശ്രമങ്ങള്‍ക്കും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കും പിന്തുണ നല്‍കുമെന്ന് സപ്തംബറില്‍ അശ്റഫ് ഗനിയുടെ സന്ദര്‍ശനത്തിനിടെ മോദി ഉറപ്പു നല്‍കിയിരുന്നു.
Comments are closed for this post.