
ഗാന്ധി നഗര്‍: ഗുജറാത്തില്‍ നിരവധി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്കു വരുമെന്ന അവകാശവാദം തുടരുന്നതിനിടെ, ശക്തമായ പ്രതിരോധവുമായി കോണ്‍ഗ്രസ് എം.എല്‍.എ. തന്റെ ശരീരം 36 കഷ്ണങ്ങളായി കീറി മുറിച്ചാലും ബി.ജെ.പിയില്‍ ചേരില്ലെന്ന് ജംഖംഭാലിയയിലെ കോണ്‍ഗ്രസ് എം.എല്‍.എ വിക്രം മാഡം പറഞ്ഞു.
‘ഞാന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് ഭ്രാന്താണ്. ലേലം വിളിയില്‍ ഞാനില്ല. കഴിഞ്ഞ മൂന്നു ദിവസമായി ഞാന്‍ എന്റെ മണ്ഡലത്തിലൂടെ സഞ്ചരിക്കുകയാണ്,’- അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് വിമത നേതാവായ അല്‍പേഷ് താക്കുര്‍ എം.എല്‍.എയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ജിതു വാഘാനിയും, കോണ്‍ഗ്രസില്‍ നിന്ന് വലിയതോതില്‍ എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് എത്തുമെന്ന വാദം തുടരുന്നതിനിടെയാണ് നിഷേധിച്ച് പലരും രംഗത്തെത്തിയത്.
മറ്റൊരു കോണ്‍ഗ്രസ് എം.എല്‍.എ ശിവഭായി ഭുരിയയും താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ചു. ഇതൊരു കിംവദന്തി മാത്രമാണെന്നും താന്‍ ഇതുവരെ ബി.ജെ.പിയില്‍ ചേര്‍ന്നില്ലെന്നും കോണ്‍ഗ്രസിനൊപ്പം തന്നെയാണെന്നും ഭുരിയ പറഞ്ഞു.
Comments are closed for this post.