
ന്യൂഡല്‍ഹി: ജനങ്ങള്‍ 370-ാം വകുപ്പ് മറന്നിട്ടില്ലെന്നാണ് ‘ഗുപ്കര്‍ സഖ്യ’ത്തിന് ലഭിച്ച തെരഞ്ഞെടുപ്പ് വിജയം വ്യക്തമാക്കുന്നതെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ഇപ്പോഴും 370-ാം വകുപ്പ് ഞങ്ങളുടെ ഹൃദയത്തിലും മനസിലുമുണ്ടെന്നും അതിനു വേണ്ടി അവസാന ശ്വാസം വരെ പൊരുതുമെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.
370-ാം വകുപ്പ് തിരിച്ചുകൊണ്ടു വരുന്നതു വരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു. ഞങ്ങള്‍ക്ക് എതിരാളികള്‍ ഉണ്ടെങ്കിലും പൊതുവായ കാര്യങ്ങള്‍ ഒന്നിക്കാനാവും. ഏറ്റവും ഒടുവില്‍ ഞങ്ങള്‍ കശ്മീരികളാണ്. അസംബ്ലി തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഞങ്ങള്‍ കൂടിയിരുന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാവണമെന്ന് തീരുമാനിക്കുമെന്നും താന്‍ മത്സരരംഗത്തേക്കില്ലെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.
Comments are closed for this post.