2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എസ്.പി- ബി.എസ്.പി സഖ്യം മത്സരിക്കുന്ന പ്രധാന സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുണ്ടാവില്ല

 

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസും എസ്.പി, ബി.എസ്.പി സഖ്യവും ഒത്തുചേര്‍ന്നില്ലെങ്കിലും ആന്തരികമായ ധാരണയുള്ളതായി സൂചന. എസ്.പി- ബി.എസ്.പി- ആര്‍.എല്‍.ഡി സഖ്യത്തിലെ പ്രധാന സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന ഏഴിടങ്ങളില്‍ കോണ്‍ഗ്രസ് മത്സരിക്കില്ല.

നേരത്തെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയിലും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും സഖ്യ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടാവില്ലെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസും തിരിച്ച് അനുകൂല നിലപാടെടുത്തിരിക്കുന്നത്.

ഏഴു സീറ്റുകളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഒഴിവാക്കിയത്. മൈന്‍പുരി, കന്നൗജ്, ഫിറോസാബാദ് തുടങ്ങിയ സീറ്റുകളാണ് ഒഴിച്ചിട്ടത്. ബി.എസ്.പി അധ്യക്ഷ മായാവതിയും ആല്‍.എല്‍.ഡി നേതാവ് ജയന്ത് സിങും മത്സരിക്കുന്ന മണ്ഡലങ്ങളും ഒഴിച്ചിട്ടവയില്‍പ്പെടും. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു മത്സരിക്കുന്ന അപ്‌നാ ദളിന് രണ്ട് സീറ്റാണ് നല്‍കിയിരിക്കുന്നത്.


 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.