2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാനെത്തിയവരെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചു; 2 പേര്‍ക്ക് പരുക്ക്

ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ..

കല്‍പ്പറ്റ: ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായാ എസ്. പണിക്കരെയും (46) കൗണ്‍സിലര്‍ നാജിയ ഷെറിനെയും (26) പട്ടിയെ അഴിച്ച് വിട്ട് കടിപ്പിച്ചതായി പരാതി. മേപ്പാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തൃക്കൈപ്പറ്റ നെല്ലിമാളത്ത് ഉച്ചക്കായിരുന്നു സംഭവം. വനിതാ ശിശു വികസന വകുപ്പില്‍ പരാതിയില്‍ ഗാര്‍ഹിക പീഡനത്തിനിയായ യുവതിയെ അന്വേഷിച്ച് എത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍.ജോസ് എന്ന വ്യക്തിക്കെതിരെയായിരുന്നു പരാതി.

 

ഉദ്യോഗസ്ഥരെത്തിയത് ചോദ്യം ചെയ്ത് ഇയാള്‍ കയര്‍ക്കുന്നതിനിടെ പട്ടി ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. അക്രമണമുണ്ടായിട്ടും ജോസ് പട്ടിയെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചില്ല. മായ എസ്. പണിക്കരുടെ കാലിനും കൈക്കും കടിയേറ്റു. കൂടെയുണ്ടായിരുന്ന കൗണ്‍സിലര്‍ നാജിയ ഷെറിന്റെ ദേഹത്തേക്ക് പട്ടി പാഞ്ഞുകയറി. രക്ഷപ്പെട്ട് ഓടുന്നതിനിടെ കാലിനും കൈക്കും പരിക്കേറ്റു. നാട്ടുകാര്‍ ഓടിക്കൂടി ഇവരെ രക്ഷപ്പെടുത്തി. പരിക്കേറ്റ ഇരുവരെയും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.