തിരുവനന്തപുരം: ‘ഭിന്നശേഷിക്കാരായ സ്ത്രീകളുടെ ശാക്തീകരണം’ എന്ന പ്രമേയവുമായി സാമൂഹ്യനീതി വകുപ്പ് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ഭിന്നശേഷി മേഖലയില്‍ നിന്നുള്ള സ്ത്രീകളും ഈ രംഗത്തെ ആക്ടിവിസ്റ്റുകളും ഗവേഷകരും പങ്കെടുക്കുന്ന സെമിനാറോടെയാണ് ദിനാചരണം.
മാര്‍ച്ച് എട്ടിന് ഉച്ചക്ക് രണ്ടുമണിക്ക് വഴുതക്കാട് വിമന്‍സ് കോളജ് അസംബ്ലി ഹാളില്‍ നടക്കുന്ന സെമിനാര്‍ ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. ഗവേഷകയും ഭിന്നശേഷിയവകാശ പ്രവര്‍ത്തകയുമായ ഡോ. വി. ശാരദാദേവി വിഷയം അവതരിപ്പിക്കും.
കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. ജയാഡാളി എം.വി അദ്ധ്യക്ഷയാവും. കേരള സാമൂഹ്യസുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയരക്ടര്‍ ഷിബു എ ഐഎഎസ്, സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ എം.ഡി എസ്. ജലജ, എസ് സഹീറുദ്ദീന്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും.
കേരള സാമൂഹ്യ സുരക്ഷാമിഷനും കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷനും ചേര്‍ന്നാണ് സെമിനാറും വനിതാ ദിനാചരണവും മന്ത്രി ഡോ. ബിന്ദു അറിയിച്ചു.
Comments are closed for this post.