കോട്ടയം: കോട്ടയം ചിങ്ങവനത്ത് റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ചക്രത്തിന്റെ അടിയിലേക്ക് വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി. യുവതിയുടെ മുടി ചക്രത്തില്‍ കുടുങ്ങിയതോടെ സമീപത്തെ തട്ടുകടക്കാരന്‍ കത്തികൊണ്ട് മുടി മുറിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് 5.30ന് എംസി റോഡില്‍ ചിങ്ങവനം പുത്തന്‍പാലത്തിനടുത്താണു സംഭവം.
ഇത്തിത്താനത്തെ സ്വകാര്യ സ്‌കൂളിന്റെ ബസില്‍ ജീവനക്കാരിയായ കുറിച്ചി സ്വദേശിനി അമ്പിളിയാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. സ്‌കൂള്‍ ബസിലെ കുട്ടികളെ റോഡിനു കുറുകെ കടത്തിവിട്ടതിനു ശേഷം തിരികെ പോകുകയായിരുന്ന അമ്പിളി, കെഎസ്ആര്‍ടിസി ബസ് വരുന്നതുകണ്ട് വേഗത്തില്‍ നടക്കുന്നതിനിടെ കാല്‍ വഴുതി അടിയിലേക്കു വീഴുകയായിരുന്നു നാട്ടുകാര്‍ പറയുന്നു.
ഡ്രൈവര്‍ വണ്ടി വെട്ടിച്ച് നിര്‍ത്തിയതിനാല്‍ ബസ് തലയില്‍ കയറാതെ അമ്പിളി രക്ഷപ്പെട്ടു. എന്നാല്‍, മുടി ടയറിന്റെ ഇടയില്‍ കുടുങ്ങി. സമീപത്തു തട്ടുകട നടത്തുന്ന കൃഷ്ണന്‍ ഓടിയെത്തി കയ്യിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് മുടി മുറിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. പിന്നീട് അടുത്തുള്ള കടയില്‍നിന്ന് കത്തി വാങ്ങി മുടി മുറിച്ച് അമ്പിളിയെ രക്ഷപ്പെടുത്തി.
തലയില്‍ ചെറിയ മുറിവുണ്ടായതൊഴിച്ചാല്‍ മറ്റു പരുക്കുകളൊന്നുമില്ല.
Comments are closed for this post.